കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പ്രതിയായ ജെസ്സി വാൻ റൂട്ട്സെലർക്ക് ചാറ്റ് ജിപിടിയിൽ രണ്ടാമതൊരു അക്കൗണ്ട് കൂടി ഉണ്ടായിരുന്നതായി കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
അക്രമാസക്തമായ ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇയാളുടെ ആദ്യ അക്കൗണ്ട് കഴിഞ്ഞ ജൂണിൽ കമ്പനി നിരോധിച്ചിരുന്നു. എന്നാൽ നിരോധനം മറികടന്ന് ഇയാൾ മറ്റൊരു അക്കൗണ്ട് കൂടി ഉപയോഗിച്ചുവെന്ന് വെടിവെപ്പിന് ശേഷമാണ് കമ്പനി കണ്ടെത്തിയത്.
നേരത്തെ കൃത്യമായ സ്ഥലമോ സമയമോ വ്യക്തമാക്കിയുള്ള ഭീഷണികൾ മാത്രമേ പോലീസിനെ അറിയിച്ചിരുന്നുള്ളൂ എങ്കിൽ, ഇനി മുതൽ അപകടകരമെന്ന് തോന്നുന്ന ഏത് സംഭാഷണത്തെക്കുറിച്ചും പോലീസിനെ അറിയിക്കാൻ കമ്പനി തീരുമാനിച്ചു.
അപകടകാരികളായ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ കനേഡിയൻ പോലീസുമായി ചേർന്ന് പ്രത്യേക സംവിധാനം ഒരുക്കും.
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ എഐ ചാറ്റ്ബോട്ടുകളെ നിയന്ത്രിക്കുമെന്ന് കാനഡ സർക്കാർ മുന്നറിയിപ്പ് നൽകി.
വാർത്ത: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…