കാനഡ:പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സ്കൂൾ ബോർഡ് ട്രസ്റ്റി ബാരി ന്യൂഫെൽഡിന് കനേഡിയൻ കോടതി 7.5 ലക്ഷം ഡോളർ (ഏകദേശം 6.2 കോടി രൂപ) പിഴ ചുമത്തി. ബ്രിട്ടീഷ് കൊളംബിയ ഹ്യൂമൻ റൈറ്റ്സ് ട്രൈബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്.
ചില്ലിവാക്ക് സ്കൂൾ ഡിസ്ട്രിക്റ്റിലെ എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട അധ്യാപകരെയും ജീവനക്കാരെയും അപമാനിച്ചു എന്നാരോപിച്ചാണ് ഈ വൻതുക പിഴ വിധിച്ചത്.
ന്യൂഫെൽഡിൽ നിന്ന് ഈടാക്കുന്ന ഈ തുക, അദ്ദേഹത്തിന്റെ പരാമർശങ്ങൾ മൂലം ആത്മാഭിമാനത്തിന് ക്ഷതമേറ്റ ജീവനക്കാർക്ക് നഷ്ടപരിഹാരമായി നൽകും.
സ്കൂളുകളിൽ ലിംഗമാറ്റത്തെക്കുറിച്ചും മറ്റും പഠിപ്പിക്കുന്നത് കുട്ടികളോടുള്ള ക്രൂരതയാണെന്നും പരമ്പരാഗത കുടുംബ മൂല്യങ്ങളാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2017 മുതൽ 2022 വരെയുള്ള കാലയളവിൽ അവിടുത്തെ സ്കൂളുകളിൽ ജോലി ചെയ്തിരുന്ന എൽജിബിടി വിഭാഗക്കാരായ ഏകദേശം 45 മുതൽ 163 വരെ ജീവനക്കാർക്ക് ഈ തുക വീതിച്ചു നൽകാനാണ് ട്രൈബ്യൂണൽ നിർദ്ദേശിച്ചിരിക്കുന്നത്.
കുട്ടികൾക്ക് ലിംഗമാറ്റത്തിന് അനുമതി നൽകുന്നത് ശരിയല്ലെന്നും അധ്യാപകർ വിദ്യാർത്ഥികളെ ‘ആൺകുട്ടികൾ’, ‘പെൺകുട്ടികൾ’ എന്ന് വിളിക്കുന്ന രീതി തുടരണമെന്നും അദ്ദേഹം വാദിച്ചിരുന്നു.
വാർത്ത: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…