അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നിലവിൽ അയൽ സംസ്ഥാനങ്ങളായ സൗത്ത് കരോലിന, ഫ്ലോറിഡ, ജോർജിയ എന്നിവിടങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അലബാമയിലും രോഗമെത്തുന്നത് വെറും സമയത്തിന്റെ മാത്രം പ്രശ്നമാണെന്ന് സ്റ്റേറ്റ് ഹെൽത്ത് ഓഫീസർ ഡോ. സ്കോട്ട് ഹാരിസ് പറഞ്ഞു.
2026 ഫെബ്രുവരി 23 വരെയുള്ള കണക്കനുസരിച്ച് യുഎസിൽ ഏകദേശം 1,000 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരിലാണ് കാണപ്പെടുന്നത്.
പനി, ചുമ, മൂക്കൊലിപ്പ്, കണ്ണ് ചുവക്കൽ എന്നിവയ്ക്ക് പിന്നാലെ ശരീരത്തിൽ തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു. ഇത് ന്യൂമോണിയയിലേക്കും മസ്തിഷ്ക വീക്കത്തിലേക്കും നയിക്കാൻ സാധ്യതയുണ്ട്.
രോഗനിർണ്ണയം വേഗത്തിലാക്കാൻ അലബാമ സ്വന്തമായി പരിശോധനാ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് MMR വാക്സിൻ നൽകുക എന്നത് മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
ഇൻഫ്ലുവൻസ (പനി) ബാധയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സീസണിൽ പനി ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
അഞ്ചാംപനി ബാധിച്ചാൽ അത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തന്നെ തകരാറിലാക്കാൻ ശേഷിയുള്ളതാണെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് മൈക്രോബയോളജി മുന്നറിയിപ്പ് നൽകുന്നു.
വാർത്ത: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND:
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…