Global News

മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ ദിനാചരണം നടത്തി; സമ്പൂർണ കാൻസർ ചികിത്സ കേന്ദ്രം ഈ വർഷം പ്രവർത്തനം തുടങ്ങും

പാലാ: ലോക കാൻസർ ദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻ ഹെൽപ് പദ്ധതി പ്രകാരം രോ​ഗം അതിജീവിച്ചവരുടെയും രോ​ഗികളുടെയും സം​ഗമം നടത്തി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആരോ​ഗ്യപരിപാലന രം​ഗത്ത്  ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ ​ഗുണകരമാകുന്നതായി മന്ത്രി പറഞ്ഞു. സമ്പൂർണ കാൻസർ ചികിത്സ കേന്ദ്രം കൂടി ആരംഭിക്കുന്നത് ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാ​ഗമായി കരുതുന്നുവെന്നും സർക്കാരിനു വേണ്ടി ഇക്കാര്യത്തിൽ മാർ സ്ലീവാ മെഡിസിറ്റിയെ അനുമോദിക്കുന്നതായും​ മന്ത്രി പറഞ്ഞു.

പാലാ രൂപത ബിഷപ് മാർ  ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കാൻസർ ചികിത്സയ്ക്കുള്ള ഏറ്റവും ആധുനിക ചികിത്സ സൗകര്യങ്ങളോടെയാണ്  മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നതെന്നു അദ്ദേഹം പറഞ്ഞു. കോട്ടയം, ഇടുക്കി,പത്തനംതിട്ട തുടങ്ങിയ മലയോര ജില്ലയിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ആധുനിക ചികിത്സ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സെന്റർ സെപ്റ്റംബർ മാസത്തോട് കൂടി പ്രവർത്തനം തുടങ്ങും. കാൻസർ ചികിത്സയ്ക്കുള്ള സമ്പൂർണ ചികിത്സാ കേന്ദ്രമായി ഇതോടെ മാർ സ്ലീവാ മെഡിസിറ്റി മാറുമെന്നും ബിഷപ് പറഞ്ഞു. ഓങ്കോളജി വിഭാ​ഗം ഹെഡും സീനിയർ കൺസൾട്ടന്റുമായ ഡോ.റോണി ബെൻസൺ ഓങ്കോളജി വകുപ്പിന്റെ പ്രവർത്തനം വിശദീകരിച്ചു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ചീഫ് ഓഫ് മെ‍ഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു എന്നിവർ പ്രസം​ഗിച്ചു. അഭിജിത്ത് ഷാജി , ജോൺ പ്രകാശ് എന്നിവർ ​ഗാനങ്ങളാലപിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

10 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

12 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

13 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

13 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

13 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

13 hours ago