Global News

സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

കൊച്ചി : നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. പൊതുമധ്യത്തിൽ അപമാനിച്ചുവെന്നാണ് പരാതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴിൽ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിലുണ്ട്. 

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാൽ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും, പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഓൺലൈൻ IRP പുതുക്കൽ: കാത്തിരിപ്പ് സമയം കുറയുന്നു, 6–8 ആഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് ISD

ഓൺലൈനായി Irish Residence Permit (IRP) പുതുക്കുന്നതിനുള്ള അപേക്ഷകളുടെ ദീർഘകാല കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഐറിഷ് ഇമിഗ്രേഷൻ സർവീസ് ഡെലിവറി…

5 hours ago

ഫിനാൻഷ്യൽ സേവനങ്ങളിൽ AI മാത്രം പോര; ചാറ്റ്ബോട്ടിന് പകരം മനുഷ്യനോട് സംസാരിക്കാൻ ഇനി നിയമപരമായ അവകാശം

സാമ്പത്തിക ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇനി ചാറ്റ്ബോട്ടിന് പകരം ഒരു മനുഷ്യ പ്രതിനിധിയുമായി നേരിട്ട് സംസാരിക്കാൻ നിയമപരമായ അവകാശം…

6 hours ago

മാര്‍പാപ്പയെ ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിക്കൽ; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ വത്തിക്കാൻ പുറത്താക്കി

റോം: മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍…

1 day ago

പഴയ കാറുകൾ മാറ്റി EV വാങ്ങാൻ €8,500 ഗ്രാന്റ്; മണിക്കൂറുകൾക്കകം സ്കീം അവസാനിപ്പിച്ച് സർക്കാർ

പഴയ പെട്രോൾ, ഡീസൽ കാറുകൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹനം നൽകുന്നതിനായി അയർലൻഡ് സർക്കാർ പ്രഖ്യാപിച്ച ICE2EV പൈലറ്റ്…

1 day ago

ഒമേഗ ബ്ലോക്ക്; കനത്ത ഉഷ്ണ തരംഗത്തിൽ വലഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ

ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. 80 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ താപനില ഏറ്റവും…

1 day ago

ഒസിഐ കാർഡ് ഇനി ഡിജിറ്റൽ; e-OCI കാർഡ് നിലവിൽ

വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്കായി (OCI കാർഡ് ഉടമകൾ) വലിയ ആശ്വാസ വാർത്തയുമായി ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. നിലവിലുള്ള…

1 day ago