Global News

അൻവറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോട് തീർക്കരുത്: രമേശ് ചെന്നിത്തല

കോഴിക്കോട്: പി.വി അൻവറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോട് തീർക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അൻവറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തിൽ മലപ്പുറം ജില്ല എന്ത് പിഴച്ചു? കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലായതുകൊണ്ട് അതുവഴി നടക്കുന്ന സ്വർണക്കടത്ത് മുഴുവൻ മലപ്പുറത്തിന്റെ വിലാസത്തിൽ ചേർക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൊണ്ടുവരുന്നതാണെന്നും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണ് ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്‌തുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കിൽ അത് എന്തു കൊണ്ടാണെന്നും മുഖ്യമന്ത്രിക്കു പറയാൻ സാധിക്കണം. അല്ലാതെ ഒരു എംഎൽഎയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുതെന്നും അടച്ചാക്ഷേപിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

2 hours ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

2 hours ago

വധുവിനെ തേടുന്നു

 കാനഡയിൽ പിആർ  ലഭിച്ച 28 വയസ്സുള്ള  കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…

3 hours ago

മലയാളികളുടെ എം.ജി ഗാൽവേയിൽ; ആട്ടവും പാട്ടുമായി ‘KONDATTAM’ നവംബർ 13ന്

മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…

5 hours ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

12 hours ago

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…

14 hours ago