Global News

ഈ കടയിലെ പണപ്പെട്ടിയിൽ വീഴുന്നത് ഉപജീവനത്തിന്റെ നാണയത്തുട്ടുകൾ

മണർകാട്: സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിനു ഉപജീവനമാർഗ്ഗമൊരുക്കി മാതൃകയാകുകയാണ് മണർകാട് സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തകർ.  അമ്മയും വിദ്യാർഥികളായ 4 പെൺ മക്കളും അടങ്ങുന്ന കുടുംബത്തിന് സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉപജീവനത്തിനായി ഒരുക്കി നൽകിയത് ഒരു പെട്ടിക്കടയും വിൽപ്പനയ്ക്കായി കട നിറച്ച് സാധനങ്ങളും ആണ്. അമയന്നൂർ സെന്റ് തോമസ് എൽപി സ്കൂളിനു സമീപം റോഡരികിൽ  പ്രവർത്തനം തുടങ്ങിയ ഈ പെട്ടിക്കടയിലെ പണപ്പെട്ടിയിൽ ഇനി വീഴുക കരുതലിന്റെയും സ്നേഹത്തിന്റെയും നാണയത്തുട്ടുകൾ കൂടിയാകും.

എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഉപജീവനം പദ്ധതിയുടെ ഭാ​ഗമായാണ് രോ​ഗം മൂലം അതിജീവനത്തിന് കാത്തിരുന്ന കുടുംബത്തെ വിദ്യാർഥികൾ കണ്ടെത്തിയത്. വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന തിളക്കം എന്ന പേരുള്ള ഡിഷ് വാഷ് വിറ്റ് കിട്ടുന്ന പണം ഉപയോ​ഗിച്ചാണ് പെട്ടിക്കട വാങ്ങുന്നതിനും സാധനങ്ങൾ വാങ്ങി നൽകുന്നതിനും തുക കണ്ടെത്തിയത്. പ്രിൻസിപ്പൽ സോജി ഏബ്രഹാം, എൻഎസ്എസ് പ്രോ​ഗ്രാം ഓഫീസർ എസ്.സ്മിജ, വോളന്റിയർ ലീഡർ നിരഞ്ജന സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.

 സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുടെ പ്രവർത്തനത്തിനു കൈത്താങ്ങുമായി പ്രോൽസാഹനം പകർന്നു. വിദ്യാർഥികളുടെ നന്മ നിറഞ്ഞ പ്രവർത്തനത്തിനു പ്രോൽസാഹനം പകർന്നു നാട്ടുകാരും ഈ പെട്ടിക്കടയിൽ എത്തി തുടങ്ങി. ചായ, ചെറു പലഹാരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ ഈ കടയിൽ ലഭിക്കും പെട്ടിക്കടയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അം​ഗം റെജി എം ഫിലിപ്പോസ് നിർവ്വഹിച്ചു.സമൂഹത്തിനു മാതൃകയാകുന്ന പദ്ധതിയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സോജി ഏബ്രഹാം, ​​​ഗ്ലോബൽ ലൈഫ് ഓർ​ഗനൈസേഷൻ മാനേജിം​ഗ് ഡയറക്ടർ ഫാ.മനോജ് സ്കറിയ എന്നിവർ പ്രസം​ഗിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

22 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

24 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

1 day ago