കൊച്ചി: കോൺഗ്രസിന്റെ പരിപാടികൾ എകെജി സെന്ററിൽ നിന്ന് തീരുമാനിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലസ്തീൻ ഐക്യദാർഢ്യ റാലി ആദ്യം നടത്തിയത് മുസ്ലീം ലീഗാണ്. അതിനും ആഴ്ചകൾക്ക് ശേഷമാണ് സിപിഐഎം പരിപാടി നടത്തിയത്. വേദി സംബന്ധിച്ച് ശാശ്വത പരിഹാരമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.
ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ല. നീതി ന്യായ വ്യവസ്ഥയിൽ ആളുകളുടെ വിശ്വാസം വർധിക്കും. കുട്ടികളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന വേണം. പലയിടത്തും അപകടകരമായ അവസ്ഥ ഉണ്ട്. നവകേരള സദസ്സ് തെരഞ്ഞെടുപ്പ് പ്രചരണമാണ്. നികുതി പണം കൊണ്ട് പ്രചരണം നടത്തേണ്ട ആവശ്യമില്ല. സർക്കാർ ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. നിയമവിരുദ്ധമായ പിരിവ് നിർത്തണം. പൊലീസും ഇന്റലിജൻസും കുറച്ചു കൂടി കാര്യക്ഷമമാക്കണം. കുട്ടികൾക്കും സ്ത്രീകൾക്കും പൂർണമായ പരിരക്ഷ നൽകാൻ സർക്കാരിന് കഴിയണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിനും അബിൻ വർക്കിയെയും അഭിനന്ദിക്കുന്നു. യൂത്ത് കോൺഗ്രസ്സ് ഏറ്റവും വലിയ ശക്തിയാവും. പോരാളികളുടെ പ്രസ്ഥാനമായി യൂത്ത് കോൺഗ്രസ്സ് മാറുമെന്നാണ് പ്രതീക്ഷയെന്നും സതീശൻ കൂട്ടിച്ചേർത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…