ന്യൂഡല്ഹി: രണ്ടു ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയില് 87,000 ത്തോളം പേര്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതില് 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള് അറിയിച്ചതായി എന്ഡിടിവി റിപ്പോര്ട്ട് ചെയ്തു. ആദ്യ ഡോസ് വാക്സിന് എടുത്ത ശേഷം കേരളത്തില് എണപതിനായിരത്തിനടുത്ത് ആളുകള് കോവിഡ് പോസിറ്റീവായി. രണ്ടു ഡോസും എടുത്ത ശേഷം നാല്പതിനായിരത്തോളം പേര്ക്കും രോഗം ബാധിച്ചു.
വാക്സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില് വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മറ്റു സംസ്ഥാനങ്ങളില് കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില് കേസുകള് ഉയര്ന്ന നിലയില് തന്നെ നില്ക്കുന്നതില് ആശങ്കയുണ്ടെന്നും 100 ശതമാനം വാക്സിനേഷന് നടന്ന വയനാട്ടിലടക്കം പുതിയ കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ൦ ചൂണ്ടിക്കാട്ടി.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…