അഹമ്മദാബാദ്: ലൗ ജിഹാദ് തടയാനെന്ന പേരില് ഗുജറാത്തില് കൊണ്ടുവന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള് സ്വതന്ത്രമായ മിശ്ര വിവാഹങ്ങള്ക്ക് ബാധകമാകില്ലെന്ന് ഹൈക്കോടതി. ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാര്ഗങ്ങളോ ഇല്ലാതെ മിശ്ര വിവാഹം നടത്തുന്നവരെ അനാവശ്യമായി ഉപദ്രവിക്കുന്നതില് നിന്ന് സംരക്ഷിക്കുന്നതാണ് ഈ ഉത്തരവ്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ് ജസ്റ്റിസ് ബിരേണ് വൈഷ്ണവ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവിറക്കിയത്.
പ്രായപൂര്ത്തിയായവര്ക്കിടയില് സ്വതന്ത്രമായ സമ്മതത്തോടെയും വശീകരണമില്ലാതെയും വഞ്ചനപരമായിട്ടല്ലാതെയും രണ്ട് വിശ്വാസത്തില് ഉള്പ്പെട്ടവര് വിവാഹം കഴിക്കുന്നതിനെ നിയമവിരുദ്ധമായ മതപരിവര്ത്തന വിവാഹങ്ങള് എന്ന് വിളിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. വ്യക്തപരമായി മതവും ഇഷ്ടങ്ങളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തെ ഹനിക്കുന്നതാണ് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമമെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. മുഹമ്മദ് ഇസ എം ഹകീം ആണ് ഇത് സംബന്ധിച്ച റിട്ട് ഹര്ജി നല്കിയത്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…