gnn24x7

‘ലൗ ജിഹാദ്’ നിരോധന നിയമം സ്വതന്ത്രമിശ്ര വിവാഹത്തില്‍ ബാധകമാവില്ല: ഹൈക്കോടതി

0
242
gnn24x7

അഹമ്മദാബാദ്: ലൗ ജിഹാദ് തടയാനെന്ന പേരില്‍ ഗുജറാത്തില്‍ കൊണ്ടുവന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ സ്വതന്ത്രമായ മിശ്ര വിവാഹങ്ങള്‍ക്ക് ബാധകമാകില്ലെന്ന് ഹൈക്കോടതി. ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാര്‍ഗങ്ങളോ ഇല്ലാതെ മിശ്ര വിവാഹം നടത്തുന്നവരെ അനാവശ്യമായി ഉപദ്രവിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതാണ് ഈ ഉത്തരവ്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ് ജസ്റ്റിസ് ബിരേണ്‍ വൈഷ്ണവ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവിറക്കിയത്.

പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ സ്വതന്ത്രമായ സമ്മതത്തോടെയും വശീകരണമില്ലാതെയും വഞ്ചനപരമായിട്ടല്ലാതെയും രണ്ട് വിശ്വാസത്തില്‍ ഉള്‍പ്പെട്ടവര്‍ വിവാഹം കഴിക്കുന്നതിനെ നിയമവിരുദ്ധമായ മതപരിവര്‍ത്തന വിവാഹങ്ങള്‍ എന്ന് വിളിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. വ്യക്തപരമായി മതവും ഇഷ്ടങ്ങളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തെ ഹനിക്കുന്നതാണ് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. മുഹമ്മദ് ഇസ എം ഹകീം ആണ് ഇത് സംബന്ധിച്ച റിട്ട് ഹര്‍ജി നല്‍കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here