ചെന്നൈ: മൻഡ്രൂസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പത്തിലധികം വിമാനസർവീസുകൾ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതർ. കോഴിക്കോട്, കണ്ണൂർ വിമാനങ്ങളടക്കം പതിനാറ് സർവീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.റദ്ദാക്കിയ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്നവർ കൂടുതൽ വിവരങ്ങൾക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് ചെന്നൈ വിമാനത്താവള അധികൃതർ ട്വീറ്റ് ചെയ്തു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദമാണ് മൻഡ്രൂസ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് 85 കിലോമീറ്റർ വേഗതയിൽ വെള്ളിയാഴ്ച തമിഴ്നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്, പുതുച്ചേരി,ആന്ധ്രാപ്രദേശിന്റെ തെക്കൻതീരംഎന്നിവടങ്ങളിൽ കനത്ത മഴയ്ക്കുള്ളRead more on Twitterസാധ്യതയും മുന്നറിയിപ്പിലുണ്ട്. ആൾക്കാരെ ഒഴിപ്പിക്കുകയും വടക്കൻ തീരദേശങ്ങളിൽ 5000പുനരധിവാസക്യാമ്പുകൾ തുറക്കുകയും ചെയ്തതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ദേശീയദുരന്തസേനയുടേയും സംസ്ഥാന ദുരന്തസേനയുടേയും സംഘങ്ങൾസജ്ജമായിട്ടുണ്ട്.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…