അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മെൽ കൗ പോണ്ടിച്ചേരി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം നവംബർ പതിമ്മൂന്നിന് പ്രദർശനത്തിനെത്തുന്നു.
പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ ഫുൾ ഫൺ ആൻ്റെ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്.
പോണ്ടിച്ചേരിയിലെ ഒരു കാംബസ്സിൽ ഒന്നിച്ചു പഠിച്ച ഏതാനും ചെറുപ്പക്കാർ ഒരിടവേളക്കുശേഷം വീണ്ടും പോണ്ടിച്ചേരിയിൽ ഒത്തുചേരുന്നതും അതിനിടയിലൂടെ അരങ്ങേറുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
യൂത്തിൻ്റെ കാഴ്ച്ചപ്പാടിലൂടെ അവരുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഈ സിനിമ നമ്മുടെ കാംബസ്സുകളേയും യുവജനങ്ങളേയും ഏറെ ആകർഷിക്കുമെന്ന കാര്യത്തിൽ തർക്കമില്ല .
യുവജനങ്ങൾക്ക് ഏറെ ആകർഷകമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കും
സുനന്ദ ഫിലിപ്പ്, ജസ്റ്റിൻ, സൗമ്യ, ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ്.
അർജൂൻ അശോകൻ. അൽത്താഫ് സലിം, ബാലു വർഗീസ്, ശരത് സഭ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
പ്രശസ്‌ത സോഷ്യൽ മീഡിയാ താരം
അന്നാമ്മ, അമൽഷാ, മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ശ്രീലഷ്‌മി വിജയനാണ് നായിക.
ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം – ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം സനീഷ് സ്റ്റാൻലി .
എഡിറ്റിംഗ് – സാഗർ ദാസ്.
കലാസംവിധാനം- അജി കുറ്റ്യാനി.
മേക്കപപ്പ് _ സ്വേതിൻ വി.
സ്റ്റിൽസ് – രാംദാസ് മാത്തൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.
പ്രൊഡക്ഷൻ മാനേജർ – വിവേക് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണഗോപാൽ
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .
ദുബായിലും പോണ്ടിച്ചേരിയി ലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വാഷിംഗ്ടൺ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വിദേശരാജ്യങ്ങളിൽനിന്ന് വിമാനമാർഗം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ആരോഗ്യ പ്രഖ്യാപനം (Health…
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…
വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…
ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…
വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…
ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…