Global News

സ്വകാര്യ ഓൺലൈൻ ന്യൂസ് ചാനലിനെതിരെ മാനനഷ്ടക്കേസ്; മാർ സ്ലീവാ മെഡിസിറ്റിയുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

പാലാ: സമൂഹമാധ്യമത്തിലൂടെ മാർ സ്ലീവാ മെഡിസിറ്റിക്ക് എതിരെ സത്യവിരുദ്ധവും ദുരുപദിഷ്ടതവുമായ വാർത്തകൾ തുടർച്ചയായി നൽകി അപവാദപ്രചരണം നടത്തുന്ന i2i ചാനലിനെയും മാനേജിം​ഗ് എഡിറ്റർ സുനിൽ മാത്യുവിനെയും പ്രതി ചേർത്ത് പാലാ മാർ സ്ലീവാ മെഡിസിറ്റി ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. i2i ഓൺലൈൻ ന്യൂസ് ചാനൽ വഴി 2025 ഫെബ്രുവരി 4,6, 8 തീയതികളിലും തുടർന്നും മാർ സ്ലീവാ മെഡിസിറ്റിയേയും ആശുപത്രി രക്ഷാധികാരി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയും അപകീർത്തിപ്പെടുത്തിക്കൊണ്ട് നിരന്തരം പ്രസിദ്ധീകരിച്ച അടിസ്ഥാനരഹിതമായ വാർത്തകൾക്കെതിരെയാണ് പ്രതികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുന്നതൊടൊപ്പം അഞ്ച് കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു കൊണ്ടാണ് മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് ലീ​ഗൽ ഡയറക്ടർ റവ.ഫാ. ജോസ് കീരഞ്ചിറ കോടതിയിൽ അഡ്വ. മാർട്ടിൻ മാത്യു കാക്കല്ലിൽ മുഖേന കേസ് ഫയൽ ചെയ്തത്. കേസ് ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം 14ന് പ്രതികൾ കോടതിയിൽ ഹാജരാകുന്നതിനും ഉത്തരവായി. സത്യവിരുദ്ധവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ച കുറ്റത്തിന് i2i ന്യൂസ് ചാനൽ മാനേജിം​ഗ് എഡിറ്റർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്തത് ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Sub Editor

Recent Posts

‘മായൻ’ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…

1 hour ago

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

14 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

1 day ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

1 day ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

2 days ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

2 days ago