തിരുവനന്തപുരം: ലോകമെമ്പാടും ഓപ്പറേഷൻ തിയറ്ററുകളില്‍ അനുവര്‍ത്തിച്ചു വരുന്ന വസ്ത്രധാരണരീതി സാര്‍വത്രികമാണെന്നും അതില്‍ മാറ്റംവരുത്താനില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസ്. ഇക്കാര്യം വിദ്യാര്‍ഥിനികളെ ബോധ്യപ്പെടുത്തിയെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.
തിയറ്ററിനുള്ളില്‍ രോഗിക്ക് അണുബാധയേല്‍ക്കാതിരിക്കുക എന്നതിനാണ് പ്രാധാന്യം. ഡോക്ടര്‍മാര്‍ പാലിച്ചുവരുന്ന ഡ്രസ് കോഡിന് വിരുദ്ധമായുള്ള വസ്ത്രധാരണം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വിദ്യാര്‍ഥികളോട് വിവരിക്കുകയും അവര്‍ക്കത് ബോധ്യപ്പെടുകയും ചെയ്തു. എങ്കിലും കമ്മിറ്റി രൂപീകരിച്ച് വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രിൻസിപ്പല്‍ പറഞ്ഞു. സര്‍ജൻമാര്‍, അനസ്തേഷ്യ ഡോക്ടര്‍മാര്‍, ഇൻഫെക്ഷ്യസ് വിഭാഗം എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടാകും കമ്മിറ്റി രൂപീകരിക്കുക.
ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ ഹിജാബിന് സമാനമായ ‘സര്‍ജിക്കല്‍ ഹുഡ്സും’ കൈയടക്കം മറയ്ക്കുന്ന രീതിയില്‍ ആചാരപ്രകാരമുള്ള വസ്ത്രധാരണത്തിനും അനുമതി നല്‍കണമെന്നുമായിരുന്നു ഏഴ് വിദ്യാര്‍ഥിനികളുടെ ആവശ്യം. ഇതുന്നയിച്ച് പ്രിൻസിപ്പലിനാണ് കത്തുനല്‍കിയത്. കൈ പൂര്‍ണമായും മറയ്ക്കുന്ന സ്ക്രബ് ധരിക്കാൻ അനുവദിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജാതി, മത വിശ്വാസങ്ങള്‍ക്ക് അതീതമായി രോഗീസുരക്ഷ മുൻകണ്ട് തയ്യാറാക്കിയ സാര്‍വത്രിക മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ഈ ആവശ്യങ്ങളെന്ന് ഡോക്ടര്‍മാരും പറയുന്നു. ഐഎംഎ അടക്കമുള്ള സംഘടനകളും വിദ്യാര്‍ഥിനികളുടെ ആവശ്യത്തെ എതിര്‍ത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…