പാലാ: മരുന്നുകളുടെ കൃത്യമായ ഉപയോഗത്തെകുറിച്ചു രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും സമൂഹത്തിനും വ്യക്തവും, കൃത്യവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഡ്രഗ് ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യരംഗത്ത് പൊതുജനങ്ങൾക്കു അനുഗ്രഹമായി മാറും മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ഡ്രഗ് ഇൻഫർമേഷൻ സെന്ററെന്നു പാലാ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിലൂടെ രോഗശമനം ഉറപ്പാക്കാൻ സെന്ററിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുമെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. മരുന്നുകളുടെ ഉപയോഗം അവ എങ്ങനെ കൈകാര്യം ചെയ്യണം, പാർശ്വഫലങ്ങൾ, ഗർഭിണികൾ, മുലയൂട്ടുന്നവർ ,കുട്ടികൾ , മുതിർന്നവർ എന്നിവർ എടുക്കേണ്ട മുൻകരുതലുകൾ, സുരക്ഷിതമായി മരുന്നു സൂക്ഷിക്കേണ്ട രീതികൾ, ഇൻസുലിൻ, ഇൻഹേലർ എന്നിവയുടെ ശരിയായ ഉപയോഗം, മരുന്നും ഭക്ഷണക്രമവും തുടങ്ങിയ വിവിധ വിവരങ്ങളും സെന്ററിൽ കൂടി ലഭ്യമാണ്. ആശുപത്രിയുടെ ഒ.പി സമയങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ക്ലിനിക്കൽ ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിൽ ആകും ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുക. ഇതൊടൊപ്പം ആശുപത്രിയിലെ പുതിയ ഔട്ട് പേഷ്യന്റ് കൗൺസലിംഗ് റൂം, ഡീസൽ ജനറേറ്റർ, വിപുലീകരിച്ച സ്റ്റോർ എന്നിവയുടെ കൂദാശയും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.ആശുപത്രി നഴ്സിംഗ് ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഫിനാൻസ് ഡയറക്ടർ റവ.ഡോ.ഇമ്മാനുവേൽ പാറേക്കാട്ട്, ചാപ്ലയിൻ റവ.ഫാ.തോമസ് മണ്ണൂർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ. എന്നിവർ പങ്കെടുത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…