Global News

സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് 2000 രൂപ മാത്രമേ കൂട്ടി നൽകാനാവൂ എന്ന് വിദ്യാഭ്യാസ മന്ത്രി; സമരം തുടർന്ന് അധ്യാപകർ

തിരുവനന്തപുരം: വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് 2000 രൂപ മാത്രമേ കൂട്ടി നൽകാനാവൂ എന്ന് വിദ്യാഭ്യാസ മന്ത്രി. മന്ത്രിയുടെ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്നും സമരം തുടരുമെന്നുമാണ് അധ്യാപകരുടെ നിലപാട്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമഗ്ര ശിക്ഷാ അഭിയാൻ കേന്ദ്രത്തിന് മുന്നിൽ സമരം തുടരുകയാണ് അധ്യാപകർ.

സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് 26000 രൂപയോളമായിരുന്നു കിട്ടിയിരുന്നത്. ആദ്യം കേന്ദ്രവിഹിതം വെട്ടിക്കുറച്ചോടെ ശമ്പളം 14,000 രൂപയായി. പിന്നെ സംസ്ഥാന വിഹിതമായ 4000 രൂപയും നിലച്ചു. ഇതോടെ 10,000 രൂപയായി. ഇതിൽ നിന്ന് പിഎഫ് വിഹിതം കുറച്ച് കഴിഞ്ഞ് അധ്യാപകർക്ക് മാസ ചെലവിനും ജീവിക്കാനുമായി കിട്ടുന്നത് വെറും 8000 രൂപ മാത്രം. ശമ്പളം പൂർണമായും പുനസ്ഥാപിക്കും വരെ സമരമെന്ന നിലപാടിൽ മുന്നോട്ട് പോവുകയാണ് അധ്യാപകർ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

6 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

8 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

15 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

1 day ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago