Global News

ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി

ഡൽഹി: ഇലോണ്‍ മസ്‌കിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് (SSCPL) ഇന്ത്യന്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് അതോറൈസേഷന്‍ സെന്‍റര്‍ (ഇന്‍-സ്പേസ്) ആണ് അനുമതി നല്‍കിയത്. സ്റ്റാര്‍ലിങ്കിന്‍റെ ജെന്‍1 ലോ എര്‍ത്ത് ഓര്‍ബിറ്റ് (എല്‍ഇഒ) സാറ്റ്‌ലൈറ്റ് നെറ്റ്‌വര്‍ക്ക് വഴിയാണ് ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് എത്തിക്കുക. 

രാജ്യത്ത് 2022 മുതലുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖല രംഗപ്രവേശം ചെയ്യുന്നത്. ഇന്ത്യയില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് എത്തിക്കാന്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. എന്നാല്‍ ഇവരില്‍ ഏറ്റവും വലിയ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയും ഏറ്റവുമധികം രാജ്യങ്ങളില്‍ സേവനവുമുള്ള ഓപ്പറേറ്റര്‍മാരാണ് സ്റ്റാര്‍ലിങ്ക്. അഞ്ച് വര്‍ഷത്തേക്കാണ് സ്റ്റാര്‍ലിങ്കിന് ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. എങ്കിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നിയന്ത്രണ സംവിധാനങ്ങളുടെയും അനുമതി അനുസരിച്ചായിരിക്കും സ്റ്റാര്‍ലിങ്കിന് രാജ്യത്ത് പ്രവര്‍ത്തിക്കാനാവുക.

കേന്ദ്ര സര്‍ക്കാര്‍ ഇനി സ്‌പെക്‌ട്രം അനുവദിക്കുക കൂടി ചെയ്‌താല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ഇന്ത്യയില്‍ ലഭ്യമായി തുടങ്ങും. ദേശീയസുരക്ഷ മുന്‍നിര്‍ത്തി കര്‍ശന നിര്‍ദ്ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയുമാവും സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക എന്ന് ഇന്‍-സ്പേസ് വക്താവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തനാനുമതി നല്‍കൂവെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ഉപഗ്രഹങ്ങള്‍ വഴി വേഗമേറിയ ബ്രോഡ്‌ബാന്‍ഡ് എത്തിക്കാനുള്ള സംവിധാനമാണ് ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്ക് കമ്പനി ഒരുക്കിയിരിക്കുന്നത്. സ്റ്റാര്‍ലിങ്കിന്‍റെ ജെന്‍1 സാറ്റ്‌ലൈറ്റ് ശൃംഖലയില്‍ 4,408 കൃത്രിമ ഉപഗ്രഹങ്ങളാണ് ലോ എര്‍ത്ത് ഓര്‍ബിറ്റിലുള്ളത്. ഭൂമിയില്‍ നിന്ന് 540 മുതല്‍ 570 വരെ കിലോമീറ്റര്‍ ഉയരത്തിലാണ് ഇവ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യയില്‍ എത്ര വരെ വേഗതയാണ് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റിനുണ്ടാവുക എന്ന് വ്യക്തമല്ല. താരിഫ് നിരക്കുകളുടെ കാര്യത്തിലും അന്തിമ പ്രഖ്യാപനം വരുന്നതേയുള്ളൂ. ഇന്ത്യക്കായി പ്രത്യേക താരിഫ് പ്ലാനുകളാവും സ്റ്റാര്‍ലിങ്ക് അവതരിപ്പിക്കാന്‍ സാധ്യത. പരമ്പരാഗത വയര്‍ഡ്, വയര്‍ലസ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സാഹചര്യമില്ലാത്ത വിദൂരഗ്രാമങ്ങളിലും പര്‍വത പ്രദേശങ്ങളിലും വനമേഖലയിലുമെല്ലാം സ്റ്റാര്‍ലിങ്കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റിന് നെറ്റ്‌വര്‍ക്ക് എത്തിക്കാനാകും.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

4 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

9 hours ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

14 hours ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

1 day ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

1 day ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

1 day ago