പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തെ തകർക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും അക്രമികള വലിയ വില നല്‍കേണ്ടിവരുമെന്നും മാക്രോണ്‍ പറഞ്ഞു. അക്രമികളെയും പ്രതിഷേധക്കാരെയും തമ്മില്‍ വേര്‍തിരിച്ച് കാണണമെന്നും ശനിയാഴ്ച മാത്രം 2400 പേരെ അറസ്റ്റ് ചെയ്തിരുന്നെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഞായറാഴ്ച രാജ്യത്തെ അഭിസംഭോധന ചെയ്ത് ഇമ്മാനുവൽ മാക്രോണ്‍ നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശങ്ങള്‍ ഉണ്ടായത്.
വലിയ പൊലീസ് സന്നാഹങ്ങള്‍ അണിനിരന്നിട്ടും വലിയ ആക്രമണങ്ങളാണ് രാജ്യത്ത് അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ നമുക്ക് വേണ്ടത് ഒത്തൊരുമയും സമാധാനവുമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജനപിന്തുണ നേടാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രതിഷേധങ്ങളെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന വിലയിരുത്തലുമുണ്ട്. ജീവിത ചെലവുകള്‍ ഉയരുന്നതിനെതിരെയാണ് രാജ്യത്ത് വലിയ സമരം നടന്നു വരുന്നത്.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
3 ലക്ഷത്തിലധികം ജീവനക്കാരുടെ സമരത്തിന് പിന്നാലെ ചർച്ചകൾ; പുതിയ കരാറിനായി €1.2 ബില്യൺ നീക്കിവെച്ച് സർക്കാർ ഡബ്ലിൻ: അയർലൻഡിലെ പൊതുമേഖലാ…
അയർലൻഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരായ ബോധവൽക്കരണവും റോഡ് സുരക്ഷയും ശക്തമാക്കാൻ പുതിയ നീക്കവുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). ഹോട്ടലുകളിലും പബ്ബുകളിലും…
അയർലൻഡിൽ വർഷങ്ങളായി ഒഴിഞ്ഞുകിടന്നതും ജീർണാവസ്ഥയിലായിരുന്നതുമായ 7,000ത്തിലധികം വീടുകൾ നവീകരിച്ച് വീണ്ടും താമസയോഗ്യമാക്കി. വീടുകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി സർക്കാർ നൽകുന്ന Vacant…
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടത്തിവരുന്ന Anointing Fire Bible Convention (Malayalam) ഒക്ടോബർ 24 ശനിയാഴ്ച ബ്യൂമൗണ്ടിലെ…
അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ്…