Global News

മന്ത്രി പരിപാടി ബഹിഷ്‌കരിച്ചിട്ടും പരിസ്ഥിതി ദിനാഘോഷം ഭാരതാംബയുടെ മുന്നിൽ; ചിത്രങ്ങൾ പുറത്തുവിട്ട് രാജ്ഭവൻ

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരത മാതാവ് ചിത്ര വിവാദത്തെെ തുടർന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് രാജ്ഭവൻ. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ തന്നെയാണ് രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷം നടത്തിയത്. ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചാണ് ​ഗവർണർ രാജേന്ദ്ര ആര്‍ലേര്‍ പരിപാടി ആരംഭിച്ചത്. സംഭവത്തിൽ കടുത്ത നിലാപടാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ല. ഭാരതാംബ രാജ്യത്തിന്‍റെ അടയാളമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാര്‍ പരിപാടിയിൽ പങ്കെടുക്കാത്തതിലും ഗവര്‍ണര്‍ പ്രതിഷേധമറിയിച്ചു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്താണുളളതെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. 

ലോകപരിസ്ഥിതി ദിനാഘോഷത്തിൻറെ സംസ്ഥാന തല ഉദ്ഘാടനമായിരുന്നു രാവിലെ രാജ്ഭവനിൽ നടക്കേണ്ടിയിരുന്നത്. കൃഷിമന്ത്രിയുടെ സന്നിധ്യത്തിൽ ഗവർണ്ണർ മുഖ്യാതിഥി. പക്ഷെ പരിപാടി നടക്കേണ്ട രാജ്ഭവൻ സെൻട്രൽ ഹാളിളെ വെച്ച ഭാരതാംബയുടെ ഫോട്ടോയെ ചൊല്ലി കൃഷിവകുപ്പ് ഉടക്കി. ഇന്നലെ രാത്രി വേദി പരിശോധിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഫോട്ടോയുടെ കാര്യം മന്ത്രിയെ അറിയിച്ചു. കൃഷിമന്ത്രി ഫോട്ടോ മാറ്റാൻ രാജ്ഭവനോട് ആവശ്യപ്പെട്ടു. പകരം ഭാരതാംബയുടെ മറ്റൊരു ചിത്രം വെക്കാമെന്ന നിർദ്ദേശം മന്ത്രിയുടെ ഓഫീസ് വെച്ചെങ്കിലും നിലവിലെ ഫോട്ടോ മാറ്റാൻ ഗവർണ്ണർ തയ്യാറായില്ല. ഇതോടെ മുഖ്യമന്ത്രിയുമായി ആലോചിച്ച് കൃഷിമന്ത്രി പരിപാടി ഉപേക്ഷിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

43 mins ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

3 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

3 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

3 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

4 hours ago

OCI കാർഡുടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധത്തിന് അവകാശമുണ്ടോ? പ്രധാന മുന്നറിയിപ്പ്

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…

5 hours ago