കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി. മാറാൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്റണി കരിയിലിന്റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി വാങ്ങിയിരുന്നു.
സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന ആരോപണമാണ് ബിഷപ്പ് ആന്റണി കരിയിലിനെതിരെ ഉയര്‍ന്നത്. കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു.
കർദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന്‍ അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ഭൂമി വിൽപ്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ തഴഞ്ഞിരുന്നു. കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുന്നതെന്ന് കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് അതിരൂപത മെത്രാപ്പൊലീത്തന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.
ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…
അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…
അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…
വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…
വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…
ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ,…