കൊച്ചി: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ (ഐസിഡബ്ല്യുഎഫ്) നിന്ന് കഴിഞ്ഞ എട്ടു വർഷത്തിനിടെ പ്രവാസി ക്ഷേമത്തിനായി ഏറ്റവും കുറവു തുക ചെലവഴിച്ചത് കഴിഞ്ഞ വർഷം. 2021ൽ ചെലവഴിച്ചത് വെറും 24 കോടി രൂപ മാത്രമാണ്. കോവിഡ് പ്രതിസന്ധിയിൽ പ്രവാസികൾ ഏറ്റവുമധികം ദുരിതത്തിലായ വർഷമാണ് 2021. അതേ സമയം ഇതിനു മുൻപത്തെ വർഷമാണ് (2020) ഏറ്റവും ഉയർന്ന തുക ചെലവാക്കിയത്. 137 കോടി രൂപ.
വിവരാവകാശ പ്രവർത്തകന്‍ കൊച്ചി സ്വദേശി ഗോവിന്ദൻ നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയായാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടെ പ്രവാസികളെ വിവിധ കാര്യങ്ങളിൽ സഹായിക്കുന്നതിനായി 471 കോടി രൂപ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നു ചെലവഴിച്ചതായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയ രേഖയിലുള്ളത്. ദുരിതത്തിലും അടിയന്തര സാഹചര്യങ്ങളിലും വിദേശ ഇന്ത്യക്കാരെ സഹായിക്കാനാണ് ഐസിഡബ്ല്യുഎഫ് ആരംഭിച്ചത്. 2014 മുതൽ സെപ്റ്റംബർ 30, 2021 വരെയുള്ള കണക്കുകളാണ് ലഭ്യമായത്.
2014ൽ ഫണ്ടിൽ നിന്ന് 56 കോടി, 2015ൽ 45 കോടി, 2016ൽ 43 കോടി, 2017ൽ 58 കോടി, 2018ൽ 37 കോടി, 2019ൽ 71കോടി, 2020ൽ 137 കോടി, 2021ൽ 24 കോടി എന്നിങ്ങനെയാണ് ഫണ്ടിലെ തുക ചെലവഴിച്ചിരിക്കുന്നത്.
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…