മുംബൈ: വ്യോമയാന ഇന്ധനം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതി തീരുവ ഉയർത്തി കേന്ദ്ര സർക്കാർ. വ്യോമയാന ഇന്ധനത്തിനും പെട്രോളിനും ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയുമാണ് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. കൂടാതെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകൾക്കുണ്ടാകുന്ന അധികനേട്ടത്തിന് സർക്കാർ നികുതി ഏര്‍പ്പെടുത്തുകയുംചെയ്തു.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തിക്കുന്നതിനാൽ രാജ്യത്തെ എണ്ണശുദ്ധീകരണശാലകൾക്കുണ്ടാകുന്ന അധികനേട്ടത്തിന്മേല്‍ നികുതി ചുമത്തിയിരിക്കുകയാണ് സർക്കാർ. ഈയിനത്തില്‍ ടണ്ണിന് 23,230 രൂപയാണ് കമ്പനികള്‍ നല്‍കേണ്ടത്. എന്നാൽ ഭൗമരാഷ്ട്രീയ സംഘര്‍ഷത്തെതുടര്‍ന്ന് എണ്ണവില ഉയര്‍ന്നപ്പോള്‍ എണ്ണശുദ്ധീകരണശാലകൾക്ക് അപ്രതീക്ഷിത നേട്ടമുണ്ടായി എന്നും അതുകൊണ്ടുതന്നെ അതിന്മേലുള്ള സെസ് കമ്പനികള്‍ക്ക് ബാധ്യതയാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, വാര്‍ഷിക ഉത്പാദനം രണ്ടുലക്ഷം ബാരലില്‍താഴെ വരുന്ന ചെറുകിട കമ്പനികളെ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ‘ഹൈ സ്പീഡ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിച്ചതിനെതുടര്‍ന്നാണ് നികുതി ചുമത്താന്‍ സർക്കാർ തീരുമാനിച്ചത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…