ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന് ജൂൺ മുപ്പത് വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് തുടക്കമിട്ടു.
നവാഗതനായ അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രസിഡൻഷ്യൽ മൂവി ഇൻ്റർനാഷണൽ ഇൻ അസ്സോസ്സിയേഷൻ വിത്ത് വർക്കേഴ്സ് ടാക്കീസിൻ്റെ ബാനറിൽ അനൂപ് മോഹനും ആഷ്ലി അനൂപും ചേർന്നു നിർമ്മിക്കുന്നു.
രാഷ്ടീയ സാമൂഹ്യ, ചലച്ചിത്ര രംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യ ത്തിൽ ട്രിവാൻഡ്രം ക്ലബ്ബ് ഹാളിൽ മന്ത്രി സജി ചെറിയാൻ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്.
തുടർന്ന് മാണി.സി.കാപ്പൻ എം.എൽ.എ.മധുപാൽ, ധ്യാൻ ശ്രീനിവാസൻ സംവിധായകൻ അനിൽ ലാൽ, നിർമ്മാതാക്കളായ അനൂപ് മോഹൻ ആഷ്ലി അനൂപ്, പൊന്നമ്മ ബാബു, ഉഷ എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു.
മധുപാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകൻ അനിൽ ലാൽ ഫസ്റ്റ് ക്ലാപ്പും നൽകി. മന്ത്രി സജി.ചെറിയാൻ, മാണി.സി. കാപ്പൻ എം.എൽ.എ, മധുപാൽ, ഷെഫ് പിള്ള, എന്നിവർ ആശംസകൾ നേർന്നു.
നിർമ്മാതാവ് അനുപ് മോഹൻ സ്വാഗതം ആശംസിച്ചു.
ഒരു ഗ്രാമത്തിൽ
ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജോണി ആൻ്റെണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു ഉഷ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പുതുമുഖംദേവികാരമേശാ ണ് നായിക.
ഇവർക്കൊപ്പം കെൻ ഡിസിർദോഎന്ന ചൈനീസ് താരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
സംഗീതം – സൂരജ് സന്തോഷ് – വർക്കി
സന്തോഷ് അനിമ ഛായാഗ്രഹണവും.
രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – ആസീസ് കരുവാരക്കുണ്ട്. മേക്കപ്പ് – അമൽ ചന്ദ്രൻ.കോസ്റ്റ്യും – ഡിസൈൻ – ശരണ്യ .ചീഫ്
അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ്.എസ്.നായർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ബാദ്ഷ,
ബഷീർ ‘ പി.റ്റി.
പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് മുഹമ്മദ്.
ജൂലായ് രണ്ടു മുതൽ എഴുപുന്നയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ .പവിത്രൻ അനിമ,
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…