Global News

വ്യാജ ഷെങ്കൻ വിസയുമായി മാൾട്ടയിലെത്തിയ ഏഴ് മലയാളികളെ സ്വിസ് ഇമിഗ്രേഷൻ അധികൃതർ നാടുകടത്തി; ട്രാവൽ ഏജന്റ് തൃശൂരിൽ കസ്‌റ്റഡിയിൽ

വ്യാജ ഷെങ്കൻ വിസയുമായി യൂറോപ്യൻ യൂണിയൻ രാജ്യമായ മാൾട്ടയിലെത്തിയ ഏഴ് മലയാളികളെ സ്വിസ് ഇമിഗ്രേഷൻ അധികൃതർ നാടുകടത്തി. സൂറിക്ക് എയർപോർട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നൽകിയ വിവരത്തെ തുടർന്ന് വ്യാജ വിസ നൽകിയെന്ന കുറ്റത്തിന് തൃശൂർ അത്തിക്കാട് സ്വദേശി എബിൻ ജോർജ് അഭിലാഷ് രാജിനെ കൊടകര പൊലീസ് കസ്റ്റഡിയിലെടുത്തു. സൂറിക്കിന് പുറമെ മാൾട്ടയിലേക്ക് വ്യാജ വിസയുമായി എത്തിയ രണ്ട് മലയാളികളെയും കഴിഞ്ഞ ദിവസം ദോഹ വിമാനത്താവളത്തിൽ നിന്ന് നാടുകടത്തിയിരുന്നു.

പേരാമ്പ്രയിൽ അഭിലാഷ് ട്രാവൽസ് നടത്തുന്ന എബിൻ ജോർജ് അഭിലാഷ് രാജ് വ്യാജ വിസ ഇടപാട് നടത്തി 32 പേരിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സുനോജിനാണ് കേസിന്റെ അന്വേഷണ ചുമതല. 22 നും 47 നും ഇടയിൽ പ്രായമുള്ള ഏഴ് മലയാളികളാണ് പിടിയിലായത്. ഇവരുടെ പാസ്‌പോർട്ടുകൾ ഒറിജിനൽ ആണെങ്കിലും ഷെങ്കൻ വിസ വ്യാജമായിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കിൽക്കെന്നി മലയാളികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ഒരാളുടെ നില ഗുരുതരം

രണ്ട് കിൽക്കെന്നി മലയാളികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. കിൽഡെയറിൽ നിന്ന് കിൽക്കെന്നിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. ഒരാളുടെ…

8 hours ago

അയർലണ്ടിലെ സെക്കൻഡ് ഹാൻഡ് ഭവന വിപണിയിൽ കടുത്ത സമ്മർദം; വിൽപ്പനയ്ക്കുള്ള വീടുകളുടെ എണ്ണം വീണ്ടും കുറഞ്ഞു

അയർലണ്ടിലെ സെക്കൻഡ് ഹാൻഡ് ഭവന വിപണി കടുത്ത സമ്മർദം നേരിടുന്നതായി പ്രമുഖ എസ്റ്റേറ്റ് ഏജൻസിയായ Sherry FitzGeraldയുടെ പുതിയ റിപ്പോർട്ട്.…

9 hours ago

അയർലണ്ട് മലയാളികൾക്ക് ഓണ രുചിക്കൂട്ടുമായി Daily Delight; സദ്യ കോമ്പോ കിറ്റുകൾ ഇപ്പോൾ ബുക്ക്‌ ചെയ്യാം

പൊന്നോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളവും പുത്തനുടുപ്പും ഓണാഘോഷങ്ങളും പൊന്നോണസദ്യയും ചേർന്ന് തിരുവോണ ദിനം കെങ്കേമമാക്കാനുള്ള തിരക്കിലാണ്…

11 hours ago

Anointing Fire Bible Convention ഓഗസ്റ്റ് 22-ന് ഡബ്ലിനിൽ

    ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ  ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention ( MALAYALAM), ഓഗസ്റ്റ്  22  ശനിയാഴ്ച…

17 hours ago

ജൂണിൽ അയർലണ്ടിലെ ഭവനവില വർധന 5.6 ശതമാനമായി കുറഞ്ഞു

അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…

1 day ago

ഉപ്പൻ; സാമൂഹ്യപ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…

1 day ago