Global News

ഇടുക്കി ചേറ്റുകുഴിയിൽ  അപകടത്തിൽപെട്ട കുടുംബാംഗങ്ങളെ  ആംബുലൻസുകാരുടെ കൂട്ടായ്മയിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു

പാലാ: ഇടുക്കി ചേറ്റുകുഴിയിൽ  അപകടത്തിൽപെട്ട കുടുംബാംഗങ്ങളെ  ആംബുലൻസുകാരുടെ കൂട്ടായ്മയിൽ അതിവേഗം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ കമ്പംമെട്ട് അച്ചക്കട സ്വദേശികളായ  ജോസഫ് വർക്കി (62) ഭാര്യ മോളി ജോസഫ് ( 60) മകൻ എബി ജോസഫ് (33) ഭാര്യ അമൽ എബി (28) മകൻ ഏയ്ദൻ  എബി ( രണ്ട്)  എന്നിവരെയാണ് വിദഗ്ദ ചികിത്സക്കായി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റവർക്ക് വിദഗ്ദ ചികിത്സ വേണ്ടി വന്നതിനാൽ കട്ടപ്പനയിലെ ആശുപത്രിയിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു ഇവരെ കൊണ്ടുവരാൻ നാല് ആംബുലൻസുകളാണ് ക്രമീകരിച്ചത്. ഹൈറേഞ്ച് കിംഗ്സ് എന്ന ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടുന്ന കൂട്ടായ്മ വിവരങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അറിയിച്ചതോടെ ആംബുലൻസുകൾക്ക് സുഗമമായി കടന്നു പോരാൻ വഴി നീളെ ക്രമീകരണം ഒരുക്കി. പൊലിസും ജനപ്രതിനിധികളും ഉൾപ്പെടെ ട്രാഫിക് തടസം ഉണ്ടാകാതെ നോക്കി. ഒന്നര മണിക്കൂറിനുള്ളിൽ പരുക്കേറ്റവരെ എല്ലാം മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കാൻ സാധിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

11 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

14 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

20 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

1 day ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

2 days ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

2 days ago