മുംബൈ: മുംബൈയിലെ ഘട്കോപറിൽ 36 ഫ്ലെമിംഗോ പക്ഷികളെ ചത്തനിലയിൽ കണ്ടെത്തി. ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് വിമാനത്തിൽ ഇടിച്ചാണ് പക്ഷികള്‍ ചത്തത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന് കേടുപാടുണ്ടായെങ്കിലും സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഇന്നലെയാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൂട്ടമായി പറക്കുകയായിരുന്ന പക്ഷികളെ വിമാനം ഇടിക്കുകയായിരുന്നു. 300ലധികം യാത്രക്കാരുമായി വന്ന ഇകെ-508 എന്ന വിമാനം രാത്രി 9.15 ഓടെ ലാൻഡ് ചെയ്തു. എന്നാൽ ദുബായിലേക്കുള്ള മടക്കയാത്ര റദ്ദാക്കി.
ഘാട്‌കോപ്പർ പ്രദേശത്ത് പക്ഷികളെ ചത്ത നിലയിൽ കണ്ടത് പരിസരവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പക്ഷികളുടെ ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മരണ കാരണം സ്ഥിരീകരിക്കാൻ ഓട്ടോപ്സിക്ക് അയച്ചിട്ടുണ്ടെന്ന് റെസ്‌കിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയർ സ്ഥാപകൻ പവൻ ശർമ്മ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…