Global News

നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമല്ല; സുപ്രീം കോടതി വിധി അനുസരിക്കും, രാജിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു. പ്രതിപക്ഷത്തിന്റെ രാജി ആവശ്യ൦ മുഖ്യമന്ത്രി തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

സര്‍ക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ജില്ലാകളക്ടര്‍മാരെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്. വിചാരണ കോടതി ഇതുപക്ഷേ അംഗീകരിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയല്‍ ചെയ്തു. അതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇവിടെ ഉയര്‍ന്നുവന്നത് കേസ് പിന്‍വലിക്കലിനെ സംബന്ധിച്ചുള്ള നിയമപ്രശ്നമാണ്. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് എല്ലാ അവകാശവുമുണ്ട്. ഇക്കാര്യത്തില്‍ അനുമതി നല്‍കുമ്പോള്‍ കോടതി ഒരു മേല്‍നോട്ട ചുമതലയാണ് വഹിക്കുന്നതെന്നും സുപ്രീംകോടതി തന്നെ പ്രഖ്യാപിച്ചിട്ടു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ/രാജ്യത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമല്ലാതാകുമ്പോള്‍ പഴയ സംഭവങ്ങള്‍ ആസ്പദമാക്കി എടുത്ത കേസുകള്‍ മുന്നോട്ടുപോകേണ്ടതില്ലായെന്ന തീരുമാനം നിയമപരമായ തെറ്റല്ല. ഇത്തരമൊരു അപേക്ഷ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നല്‍കിയത് ദുരുദ്ദേശപരമല്ലെന്നും മറ്റു കാരണങ്ങള്‍ കൊണ്ടല്ലന്നും ബഹു. ഹൈക്കോടതി വിധിന്യായത്തില്‍ നേരത്തെ പറഞ്ഞിട്ടുമുണ്ട്.

അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി.ടി തോമസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചത്. ശിവന്‍കുട്ടിയെ പോലെ ഒരാള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വം ഏറ്റെടുക്കാനാകുമോയെന്നും പി.ടി തോമസ് ചോദിച്ചു.

Sub Editor

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

3 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

6 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

6 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

6 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

14 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago