തിരുവനന്തപുരം : ഗവർണറെ പന പോലെ വളർത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള സർവ്വകലാശാലയിൽ വി സി വേണ്ട എന്ന സമീപനമാണ് സർക്കാരിൻ്റേതെന്നും സതീഷൻ കുറ്റപ്പെടുത്തി. സർക്കാർ നിയമവിരുദ്ധ പ്രവർത്തനം ചെയ്യിക്കുന്നു. നിയമവിരുദ്ധമായി വിസി മാരെ നിയമിച്ച ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ‘ബ്രയിൻ ഡ്രയിനാണ് ‘ നടക്കുന്നത്. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒരു തർക്കവുമില്ല. അവർ ഒരുമിച്ചാണ് എല്ലാം നടത്തുന്നത്. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് എല്ലാ വിസി നിയമനവും. ഗവർണർ ഇപ്പോൾ ഒരു മുഴം നീട്ടിയെറിഞ്ഞെന്നേ ഉള്ളൂ. കൊടുക്കൽ വാങ്ങലുകളാണ് ഇവിടെ നടക്കുന്നത്. സർവകലാശാലകളെ കമ്യൂണിസ്റ്റ് വത്കരിക്കാനുളള നീക്കത്തെ എതിർക്കുമെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് എല്ലായിടത്തും കമ്മ്യൂണിസ്റ്റ് വത്ക്കരണമാണ് നടക്കുന്നത്. പ്രത്യേകിച്ചും ക്രമസമാധാന മേഖലയില്‍ ഇത് പ്രകടമാണ്. ഒരു പൊലീസുകാരന് വീട്ടിലേക്ക് പോകുന്ന വഴിക്ക് മാങ്ങാ മോഷ്ടിച്ചു. തൊട്ടുപിന്നാലെ മറ്റൊരു പൊലീസുകാരന് വീട്ടില്‍ കയറി അലമാരയില്‍ ഇരുന്ന സ്വര്‍ണം മോഷ്ടിച്ചു. ഇപ്പോള്‍ 2019ലും 2020ലും 2021ലും സ്ത്രീകളെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥകളാണ് പുറത്ത് വരുന്നത്. പരാതിയുമായി എത്തുന്ന സ്ത്രീയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പരാതികളുമായി എത്തുന്ന സ്ത്രീകള്‍ക്കെതിരെ വൃത്തികെട്ട സ്വഭാവം കാട്ടുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നതെന്ന് സതീശൻ ചോദിച്ചു.
വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…
ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ,…
അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…
നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…
മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…
മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …