പാലാ: ഹൃദ്രോഗ സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതിയ ഹാർട്ട് ഫെയിലർ ക്ലിനിക്കിനു തുടക്കമായി. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. സാധാരണക്കാർക്കും ആധുനിക ചികിത്സകൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു.
പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ആധ്യാത്മികമായ വീക്ഷണത്തോട് കൂടിയാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ ഓരോ പ്രവർത്തനങ്ങളുമെന്നു ബിഷപ് പറഞ്ഞു. കാഴ്ച്ചയുള്ള ഹൃദയത്തിന്റെ ഉടമകളായിരിക്കാൻ ഓരോരുത്തർക്കും സാധിക്കണം. വിവിധ തരത്തിൽ ഹൃദയത്തിനു അസുഖം നേരിടുന്നവർക്ക് പുതിയ കാഴ്ച്ചപ്പാടുകളോടെ ആധുനിക ചികിത്സകൾ നൽകാൻ പുതിയ ക്ലിനിക്കിലൂടെ സാധിക്കുമെന്നും ബിഷപ് പറഞ്ഞു. ഹാർട്ട് ഫെയിലർ ക്ലിനിക്കിനെ കുറിച്ച് കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ.രാംദാസ് നായിക് വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു എന്നിവർ പ്രസംഗിച്ചു.
ഹൃദ്രോഗികൾക്കും ഹൃദ്രോഗലക്ഷണങ്ങൾ ഉള്ളവർക്കും ആധുനിക സമഗ്ര ചികിത്സകൾ ഉറപ്പാക്കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം. ജന്മനാ ഹൃദ്രോഗബാധിതർ, ജീവിതശൈലി രോഗം നേരിടുന്നവർ, ഹൃദയത്തിന്റെ പമ്പിംഗ് കുറഞ്ഞവർ, ഹൃദ്രോഗ ചികിത്സ നടത്തി വരുന്നവർ എന്നിവർക്കും ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടും. ഹൃദ്രോഗചികിത്സ രംഗത്തെ പ്രമുഖരും വിദഗ്ധരുമായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഹാർട്ട് ഫെയിലർ ക്ലിനിക്കിന്റെ പ്രവർത്തനം. ക്ലിനിക്കിൽ ഉൾപ്പെടുന്നവർക്ക് വ്യക്തിഗത ചികിത്സാപദ്ധതികളും പ്രത്യേക കൺസൾട്ടേഷൻ പാക്കേജുകളും ലഭ്യമാകും.
ഡോക്ടർമാരുടെ പരിശോധനകളെ തുടർന്നാണ് ക്ലിനിക്കിലേക്ക് അർഹരായവരെ കണ്ടെത്തുന്നത്. എല്ലാ ദിവസവും ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്. രോഗികൾക്കായി പ്രത്യേക ഹെൽത്ത് സ്ക്രീനിംഗ് കാർഡും ഉണ്ടാകും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് 24 മണിക്കൂറും വിദഗ്ധരെ ബന്ധപ്പെടാനും അവസരം ഉണ്ട്. ക്ലിനിക്കിന്റെ ഭാഗമാകുന്നവർക്ക് പ്രത്യേക ചികിത്സനിരക്കുകളും, ലാബ് റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേക പരിഗണനകളും ലഭ്യമാണ്. പേഷ്യന്റ് കൗൺസലിംഗ്, ഡയറ്റീഷ്യന്മാരുടെ സേവനം, കുടുംബാഗങ്ങൾക്കായി പ്രത്യേക കൗൺസലിംഗ് തുടങ്ങിയ സേവനങ്ങളുമുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും ആൻജിയോപ്ലാസ്റ്റി സൗകര്യവും അത്യാധുനിക കാത്ത് ലാബും മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…