കൊച്ചി: ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സർവ്വീസ് നിർത്തിയതായി അറിയിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടർന്ന് ദുബായിലെ ടെർമിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സർവീസുകളെ ബാധിച്ചതെന്നാണ് വിവരം.
അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിക്കുകയായിരുന്നു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണുള്ളത്.
അതേസമയം, ഒമാനിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അറിയിച്ചു. വരും മണിക്കൂറുകളിൽ കനത്ത മഴയോടൊപ്പം കാലാവസ്ഥ മോശമാകുമെന്നും അബ്ദുല്ല ബിൻ റാഷിദ് അൽ ഖാദൂരി വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ആണ് അനുവദിച്ചിരിക്കുന്നത്. വിദ്യാലയങ്ങൾക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…
അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…
പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…