Global News

ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിർദേശം

കൊച്ചിഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ കടുത്ത ആശങ്കയുമായി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റർ ചെയ്തത്.

പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിഷന്‍ സമരിപ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗടത്തും ഡോക്ടര്‍മാരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചു. മാസത്തില്‍ പത്ത് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വനിതാ ഡോക്ടര്‍മാർക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നു. ഇത്തരത്തില്‍ അഞ്ച് കേസുകളുണ്ട്. ആശുപത്രികളില്‍ പൊലീസ് എയിഡ് പോസ്റ്റില്ലേ എന്നും ഇത്തരം സംഭവങ്ങള്‍ എങ്ങനെ നിയന്ത്രിക്കുമെന്നും കോടതി ചോദിച്ചു. ആക്രമിക്കരുതെന്ന് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

ഡോക്ടര്‍, നഴ്‌സ്, സെക്യൂരിറ്റി മറ്റ് ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ ഉടന്‍ നടപടി വേണമെന്നും നടപടികള്‍ പെട്ടെന്നുണ്ടാകുമെന്ന് പ്രതികള്‍ക്ക് മനസ്സിലാകണമെന്നും കോടതി പറഞ്ഞു. സുരക്ഷയ്ക്ക് എന്തൊക്കെ നടപടി സ്വകീരിച്ചുവെന്നും എന്തൊക്കെ നടപടി സ്വീകരിക്കാന്‍ പറ്റുമെന്നും അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Sub Editor

Recent Posts

വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് അഭി. എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും

അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ മാർച്ച് 29 മുതൽ ഏപ്രിൽ…

4 hours ago

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് പുനഃസ്ഥാപിക്കുന്നതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…

9 hours ago

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…

10 hours ago

Lidl, Tesco, Supervalu സൂപ്പർമാർക്കറ്റുകൾ പാലിന്റെയും ബട്ടറിന്റെയും വില കുറച്ചു

റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…

21 hours ago

പുരുഷന്മാരും പോസ്റ്റ്പാർട്ടം ഡിപ്രഷനും

സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി ​പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…

22 hours ago

ഹോർമുസ് നടപടിയുടെ സൂത്രധാരനെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാന്‍

ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്കിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഇറാന്‍ നാവികസേനാ മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ.വ്യാഴാഴ്ച രാവിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍…

23 hours ago