Global News

ലിവ്-ഇൻ ബന്ധത്തിൽ ഗർഭഛിദ്രം നടത്താനാവില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: വിവാഹം കഴിക്കാതെ പങ്കാളികൾ ഒരുമിച്ച് കഴിയുന്ന ലിവ്-ഇൻ ബന്ധത്തിൽ ഗർഭഛിദ്രം നടത്താനാവില്ലെന്ന് ന്യൂഡൽഹി ഹൈക്കോടതി. നിലവിലെ നിയമം അനുസരിച്ച് വിവാഹം കഴിക്കാതെയുള്ള ബന്ധത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ലിവ്-ഇൻ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞ 25കാരിയായിരുന്നു ഹർജിക്കാരി. വേർപിരിഞ്ഞ ബന്ധത്തിൽ താൻ ഗർഭിണിയാണെന്നും ഗർഭഛിദ്രം നടത്താൻ അനുമതി വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഈ മാസം 18 ന് യുവതി ഗർഭിണിയായിട്ട് 24 ആഴ്ച തികയും. ഈ സാഹചര്യത്തിലാണ് ഗർഭഛിദ്രത്തിന് അനുമതി തേടിയത്.

ഇന്നലെയായിരുന്നു കേസിൽ ദില്ലി ഹൈക്കോടതി വാദം കേട്ടത്. ഇതിന് ശേഷം വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 

Sub Editor

Recent Posts

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

2 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

3 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago