Global News

പാകിസ്ഥാന് 8500 കോടിയുടെ ധനസഹായം;  ന്യായീകരണവുമായി ഐഎംഎഫ്

ഡൽഹി: പാകിസ്ഥാന് 8500 കോടിയുടെ ധനസഹായം നൽകിയയത് എല്ലാ ഉപാധികളും പാലിച്ചതിനാലാണെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ന്യായീകരണം. വായ്പാ ഗഡു ലഭിക്കുന്നതിന് പാകിസ്ഥാൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും, പദ്ധതി പ്രകാരമുള്ള ലക്ഷ്യങ്ങൾ പാകിസ്ഥാൻ കൈവരിച്ചിട്ടുണ്ടെന്നുമാണ് ഐഎംഎഫ് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജൂലി കൊസാക്ക് വിശദീകരിച്ചത്.

2024 സെപ്റ്റംബറിൽ അംഗീകരിച്ച എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി പ്രകാരമുള്ള  പാക്കേജിന്റെ ഭാഗമാണ് ഈ തുക. ആകെ 7 ബില്യൺ ഡോളറാണ് പാക്കേജ്. ഇതുവരെ പാകിസ്ഥാന് 2.1 ബില്യൺ ഡോളർ ലഭിച്ചിട്ടുണ്ട്. അവലോകനം നടത്തി പാകിസ്ഥാൻ ഫണ്ട് വിനിയോഗത്തിലും പദ്ധതി നിർവഹണത്തിലും മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് രണ്ടാം ഘടുവായി 8,500 കോടി രൂപ നൽകിയതെന്ന് ഐഎംഎഫ് അറിയിച്ചു.

ഐഎംഎഫ് ഫണ്ട് പോകുന്നത് പാക് സെന്‍ട്രൽ ബാങ്കിലേക്കാണ്. സർക്കാരിന് നേരിട്ട് ചിലവഴിക്കാനാവില്ല.  ഈ ഫണ്ടുകൾ സർക്കാരിന്‍റെ  ബജറ്റ് വിനിയോഗത്തിനായി ഉപയോഗിക്കുന്നില്ല. കേന്ദ്ര ബാങ്കിൽ നിന്ന് സർക്കാരിന് വായ്പ നൽകുന്നതിന് പരിധിയില്ല. ധനകാര്യ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. പദ്ധതി നിർവഹണത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടാൽ ധനസഹായം ലഭിക്കുന്നതിനെ ബാധിക്കുമെന്നും  ജൂലി കൊസാക്ക് മുന്നറിയിപ്പ് നൽകി.

അതേസമയം സാമ്പത്തിക സഹായത്തിന്റെ അടുത്ത ഗഡു നൽകുന്നതിന് 11 ഉപാധികള്‍ ഐഎംഎഫ് മുന്നോട്ടുവെച്ചിട്ടുണ്ട്. വാർഷിക ബജറ്റ് 17.6 ട്രില്യണ്‍ രൂപയായി ഉയർത്തണമെന്നതാണ് ആദ്യത്തേത്. വികസന ചെലവിനായി 1.07ട്രില്യണ്‍ രൂപ വകയിരുത്തണം. വൈദ്യുതി ബില്ലുകളുടെ സേവന ചാർജിൽ വർധന വേണമെന്നും പ്രതിരോധ ചെലവില്‍ സുതാര്യത വേണമെന്നും ഉപാധികൾ വച്ചിട്ടുണ്ട്.

പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ നടപടികളിൽ നിന്നും വിട്ടു നിന്നിരുന്നു.  പാകിസ്ഥാന് നൽകുന്ന വായ്‌പ ലഭിക്കുന്നത് ഭീകരർക്കാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

5 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

5 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

7 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

9 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago