തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,876 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 44 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേര് രോഗമുക്തി നേടി. ഇതോടെ 1,98,865 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,84,158 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,75,668 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 5,46,791 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 28,877 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.നിലവില് 1,98,865 കോവിഡ് കേസുകളില്, 13.7 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…
ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് സംവിധാനം…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ്…
ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…
അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…
അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…