Global News

2023ൽ ആഗോള സാമ്പത്തിക വളർച്ച 2.9% ആയി ഇടിയും: ഐഎംഎഫ്

അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ ചെറിയ കുറവുണ്ടാകുമെന്നു രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. രാജ്യത്തിന്റെ വളർച്ച 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനമാകും എന്നാണു ചൊവ്വാഴ്ച പുറത്തിറക്കിയ ആഗോള സമ്പദ് വ്യവസ്ഥയെ പറ്റിയുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയെപ്പറ്റി പോസിറ്റീവ് കാഴ്ചപ്പാടാണെന്നും രാജ്യം”തിളക്കമുള്ള ഇടം” ആയി തുടരുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കി.

ആഗോള സാമ്പത്തിക വളർച്ചയിലും കുറവുണ്ടാകുമെന്നാണു പ്രവചനം. 2022ലെ 3.4 ശതമാനത്തിൽ നിന്ന് 2023ൽ 2.9 ശതമാനത്തിലേക്കു സാമ്പത്തിക വളർച്ച താഴും. ഇത് 2024ൽ 3.1 ശതമാനത്തിൽ എത്തിയേക്കും.“യഥാർഥത്തിൽ ഇന്ത്യയിലെ വളർച്ചാനിരക്കിൽ മാറ്റമുണ്ടാകുന്നില്ല. നടപ്പു സാമ്പത്തിക വർഷം 6.8 ശതമാനം വളർച്ചയാണു ഞങ്ങൾ കണക്കാക്കിയത്. മാർച്ച് വരെ ഇതിനു കാലാവധിയുണ്ട്. അതിനുശേഷമുള്ള സാമ്പത്തിക വർഷത്തിൽ നേരിയ ഇടിവുണ്ടായി, വളർച്ച 6.1 ശതമാനമാകും. ബാഹ്യഘടകങ്ങളാണ് അതിനു കാരണം”- ഐഎംഎഫ് റിസർച് ഡിപ്പാർട്ട്മെന്റ് ചീഫ് ഇക്കണോമിസ്റ്റും ഡയറക്ടറുമായ പിയറെ ഒലിവർ ഗൗറിഞ്ചാസ് പറഞ്ഞു.

2023ൽ 6.1 ശതമാനത്തിലെത്തുന്ന ഇന്ത്യയുടെ വളർച്ച, 2024ൽ 6.8 ശതമാനത്തിലേക്ക് തിരിച്ചുകയറുമെന്നാണ് പ്രതീക്ഷ.ഏഷ്യയുടെ വളർച്ച 2023ൽ 5.3 ശതമാനവും 2024-ൽ 5.2ശതമാനവുമാകും. 2023ൽ ചൈനയുടെ വളർച്ച 5.2 ശതമാനത്തിലെത്തും. എന്നാൽ അടുത്ത വർഷം 4.5ശതമാനത്തിലേക്ക് ഇടിയും.ചൈനയെയും ഇന്ത്യയെയും ഒരുമിച്ചെടുത്താൽ ആഗോള വളർച്ചയുടെ 50 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ് ഐഎംഎഫ് വിശദീകരിച്ചു. 2023ൽ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് ഐഎംഎഫ് നേരത്തേ പറഞ്ഞിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

അയർലണ്ടിന്റെ മണ്ണിൽ കേരളത്തനിമയുടെ ചുവടുകൾ; DMA ഓണവേദിയിൽ കൈയടി നേടി തിരുവാതിര

ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…

13 hours ago

“കുറ്റം എന്നായാലും മറ നീക്കി പുറത്തുവരും”പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ’ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ടീസർ എത്തി

പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…

14 hours ago

ഡബ്ലിനിൽ ഇന്ത്യൻ നൃത്തത്തിന്റെ വർണവിരുന്ന്; ‘Nrithya 2026’ ഒക്ടോബർ 24ന്

ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…

17 hours ago

EU മന്ത്രിമാരുടെ യോഗം: വിക്ലോയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…

17 hours ago

മെസ്സി പടിയിറങ്ങി.. രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…

2 days ago

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

2 days ago