ലക്നൗ: ഉത്തർപ്രദേശില്‍ 13കാരിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലാഖിംപൂർഖേരി ജില്ലയിലാണ് സംഭവം.
കരിമ്പിൻ തോട്ടത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ ദുപ്പട്ട ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും നാവ് മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.
ലക്നൗവിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. നേപ്പാള്‍ അതിർത്തിയിമായി അടുത്ത് കിടക്കുന്ന പ്രദേശമാണിത്. പ്രതികളിലൊരാളുടെ കരിമ്പിൻ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. പ്രതികൾക്കെതിരെ പീഡനത്തിനും കൊലപാതകത്തിനും പുറമെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കരിമ്പ് തോട്ടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച ഹാപൂരിൽ ആറ് വയസുകാരി ക്രൂരപീഡനത്തിനിരയായിരുന്നു. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിയെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മീററ്റിൽ ചികിത്സയിലാണ് പെൺകുട്ടി. ഇരു സംഭവങ്ങള്‍ക്കെതിരെയും ശകത്മായ പ്രതിഷേധം തന്നെ ഉണ്ടായിരിക്കുകയാണ്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…