ന്യൂഡല്‍ഹി: രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 54 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍
പുതുച്ചേരിയിലെ മാഹിയിലും കര്‍ണാടകയിലെ കുടകിലും കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1,334 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് . കൂടാതെ 27 പേര്‍ മരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 507 ആയി. രാജ്യത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 2,231 പേര്‍ രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധയേറ്റ് ഗുരുതരമായും അതീവഗുരുതരമായും തുടരുന്നവരെ ചികിത്സിക്കാനായി രാജ്യത്ത് 755 പ്രത്യേക കോവിഡ് ആശുപത്രികളും 1,389 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്താകമാനം ഇതിനോടകം 3,86,791 ടെസ്റ്റുകള്‍നടത്തിയെന്ന് ഐ.സി.എം.ആര്‍. വക്താവ് ഡോ. രമണ്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. 37,173 ടെസ്റ്റുകള്‍ നടത്തിയത് ശനിയാഴ്ചയാണ്. ഇതില്‍ 29,287 ടെസ്റ്റുകള്‍ ഐ.സി.എം.ആര്‍. ലാബുകളിലും 7,886 ടെസ്റ്റുകള്‍ സ്വകാര്യലാബുകളിലുമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു
സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്ന മെയ് 3 വരെ അടഞ്ഞു തന്നെ കിടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ബാധിതര്‍ അധികമായുളള ഹോട്ട്‌സ്‌പോട്ടുകളില്‍ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ ഏപ്രില്‍ 20ന് ശേഷവും ഒരു ഇളവും അനുവദിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…