അമൃത് സര്‍: പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഇന്ത്യന്‍ ഹൈകമ്മീഷനിലെ 2 ജീവനക്കാര്‍ പഞ്ചാബിലെ വാഗ-അട്ടാരി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. ഇവര്‍ക്കൊപ്പം 3 ഉദ്യോഗസ്ഥരും ഇന്ത്യയിലേയ്ക്ക് മടങ്ങി.
നിയന്ത്രണമില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കി എന്നാരോപിച്ചാണ് ഇസ്ലാമബാദ് പോലീസ്, ഇന്ത്യന്‍ ഹൈകമ്മീഷനിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. കൂടാതെ, പാക്കിസ്ഥാന്‍റെ വ്യാജ കറന്‍സി കൈവശം വച്ചതായും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ട് ആരോപണങ്ങളും ഇന്ത്യ തള്ളിക്കളഞ്ഞു.
ഹൈക്കമ്മീഷന്‍ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ പ്രതിനിധിയെ ഈ മാസം 15ന് വിളിച്ചുവരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു.
പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ 12 മണിക്കൂറോളം സമയം ഇന്ത്യന്‍ ജീവനക്കാരെ കസ്റ്റഡിയില്‍ വച്ചിരുന്നു. തുടര്‍ന്നാണ് പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചതും ഇവരെ പാകിസ്ഥാന്‍ വിട്ടയച്ചതും.
ചാരപ്രവര്‍ത്തനത്തിന്‍റെ പേരില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ത്യ നടപടിയെടുത്തതിന് പിന്നാലെയാണ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ജീവനക്കാരെ ഇസ്ലാമബാദ് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
ചാരപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ഇന്ത്യ, പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ 2 ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കുകയും ഒരാള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഹൈക്കമ്മീഷനിലെ ആബിദ് ഹുസൈന്‍, ജാവേദ് ഹുസൈന്‍ എന്നിവര്‍ക്ക് പാക് ചാരസംഘടനയായ ISIയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയാണ് ഇന്ത്യ ഇരുവരേയും തിരിച്ചയച്ചത്. ജൂണ്‍ ആദ്യമായിരുന്നു ഇത്.
ഇന്ത്യ ഉദ്യോഗസ്ഥരെ തിരിച്ചയച്ചതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…