Categories: India

കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ താഴ്‌വരയില്‍ കടുത്ത നിയന്ത്രണത്തോടെ ബ്രോഡ്ബാന്റ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ച് ഭരണകൂടം.

അഞ്ചു മാസത്തിലേറെ നീണ്ട നിരോധനത്തിനുശേഷം ശനിയാഴ്ച മുതല്‍ 2ജി സേവനം താഴ്‌വരയില്‍ ലഭ്യമാക്കുമെന്നാണ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ജമ്മു കശ്മീര്‍ ഭരണകൂടം അംഗീകരിച്ച, ‘വൈറ്റ് ലിസ്റ്റ്’ ചെയ്ത 301 വെബ്‌സൈറ്റുകള്‍ മാത്രമേ പൊതുജനത്തിനു ലഭ്യമാകൂവെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.

25 മുതല്‍ മൊബൈലുകളില്‍ 2 ജി വേഗത്തില്‍ ഇന്റര്‍നെറ്റ് കിട്ടുമെന്നാണു ജമ്മു കശ്മീര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് സേവനം ലഭിക്കും. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണ് ഇപ്പോള്‍ കിട്ടുന്നത്. സമൂഹമാധ്യമങ്ങളുടെയും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ഇന്റര്‍നെറ്റിന്റെയും വിലക്ക് തുടരും.

പോസ്റ്റ്‌പെയ്ഡിലും പ്രീപെയ്ഡ് സിം കാര്‍ഡുകളിലും ഡാറ്റാ സേവനങ്ങള്‍ ലഭ്യമാകുമെന്നും നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് ജനുവരി 31 ന് വീണ്ടും അവലോകനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള തീരുമാനത്തിനെതിരെ പൊതുവികാരമുയരുമെന്ന് കണക്കൂകൂട്ടിയാണ് കേന്ദ്രം ആഗസ്റ്റ് അഞ്ചാം തിയതി കശ്മീരില്‍ ഇന്റര്‍നെറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ ജനുവരി പത്തിനു സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ജനങ്ങളുടെ മൗലികാവകാശമാണ് ഇതെന്നും ഇത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ വിവിധ സര്‍ക്കാരുകളും രാജ്യമെമ്പാടുമുള്ള സാമൂഹ്യ, മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിരുന്നു.

Newsdesk

Recent Posts

20th Garshom International Awards Announced

Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…

47 mins ago

DART ക്രിസ്മസ് സീസൺ ലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യം മുതൽ സർവീസ് ആരംഭിക്കും

ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…

1 hour ago

2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…

1 hour ago

അടിയന്തര സാഹചര്യങ്ങൾക്കായി പണം കൈവശം സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം

കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…

4 hours ago

മൈൻഡിന് പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട്  സിജു ജോസ് തുടരും.…

10 hours ago

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

24 hours ago