ന്യുഡൽഹി: ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു പേർക്ക് കൂടി കോറോണ. ഒരു ഡോക്ടറിനും നേഴ്സിനും മറ്റൊരു ജീവനക്കാരിക്കുമാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ ഡൽഹിയിൽ കോറോണ ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 29 ആയി . ജിടിബി ആശുപത്രി ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്ക് ആണ് ആദ്യം കോറോണ സ്ഥിരീകരിച്ചത്.
ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയതിനാൽ ഒരു തമിഴ് മെയിൽ നേഴ്സിനും പിന്നീട് മലയാളകളായ നേഴ്സുമാർക്കും കോറോണ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കൂടാതെ ആശുപത്രിയിൽ കഴിയുന്ന 19 കാൻസർ രോഗികളുടെ അവസ്ഥയും ആശങ്കയിലാണെന്നാണ് റിപ്പോർട്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ആശുപത്രിയിലെ 45 സ്റ്റാഫുകൾ ഇപ്പോൾ quarantine ൽ ആണ്. ഇവരുടെയൊക്കെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. അതിനുശേഷമേ എത്രപേർക്ക് കോറോണ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരിക്കാൻ പറ്റൂ.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…