ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ 308 പാക് ട്വിറ്റർ ഹാൻഡിലുകൾ പ്രവർത്തിക്കുന്നു എന്ന് ഡൽഹി പൊലീസ്. ട്രാക്ടർ റാലിയിൽ അസ്വസ്ഥത സൃഷ്ടിക്കാനും പ്രശ്നമുണ്ടാക്കാനുമുള്ള ശ്രമങ്ങൾ ഈ അക്കൗണ്ടുകൾ വഴി നടക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
ജനുവരി 26, റിപ്പബ്ലിക് ദിനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ നടത്തുന്ന ട്രാക്ടർ റാലി. കർഷകർ 100 കിലോമീറ്റർ ട്രാക്ടർ റാലി ഡൽഹിയിൽ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 26 ന് ട്രാക്ടർ റാലി നടത്താൻ ഡൽഹി പോലീസ് കർഷകർക്ക് അനുമതി നൽകിയിരുന്നു.
കർഷകരുടെ ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ പാകിസ്താനിൽ നിന്നുള്ള 300ലധികം ട്വിറ്റർ ഹാൻഡിലുകളാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ജനുവരി 13നും 18നും ഇടയിലാണ് ട്വിറ്റർ ഹാൻഡിലുകൾ രൂപീകരിച്ചിരിക്കുന്നത്. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഒരു തീവ്രവാദ സംഘം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഭീഷണി നിലനിൽക്കുന്നത് കൊണ്ട് തന്നെ റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷവും കനത്ത സുരക്ഷ ഒരുക്കുമെന്ന് ദീപേന്ദ്ര പഥക് പറഞ്ഞു.
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…