India

കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ 308 പാക് ട്വിറ്റർ ഹാൻഡിലുകൾ പ്രവർത്തിക്കുന്നു എന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ 308 പാക് ട്വിറ്റർ ഹാൻഡിലുകൾ പ്രവർത്തിക്കുന്നു എന്ന് ഡൽഹി പൊലീസ്. ട്രാക്ടർ റാലിയിൽ അസ്വസ്ഥത സൃഷ്ടിക്കാനും പ്രശ്നമുണ്ടാക്കാനുമുള്ള ശ്രമങ്ങൾ ഈ അക്കൗണ്ടുകൾ വഴി നടക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

ജനുവരി 26, റിപ്പബ്ലിക് ദിനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ നടത്തുന്ന ട്രാക്ടർ റാലി. കർഷകർ 100 കിലോമീറ്റർ ട്രാക്ടർ റാലി ഡൽഹിയിൽ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 26 ന് ട്രാക്ടർ റാലി നടത്താൻ ഡൽഹി പോലീസ് കർഷകർക്ക് അനുമതി നൽകിയിരുന്നു.

കർഷകരുടെ ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ പാകിസ്താനിൽ നിന്നുള്ള 300ലധികം ട്വിറ്റർ ഹാൻഡിലുകളാണ്‌ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ജനുവരി 13നും 18നും ഇടയിലാണ് ട്വിറ്റർ ഹാൻഡിലുകൾ രൂപീകരിച്ചിരിക്കുന്നത്. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഒരു തീവ്രവാദ സംഘം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഭീഷണി നിലനിൽക്കുന്നത് കൊണ്ട് തന്നെ റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷവും കനത്ത സുരക്ഷ ഒരുക്കുമെന്ന് ദീപേന്ദ്ര പഥക് പറഞ്ഞു.

Newsdesk

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

11 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

13 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

14 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

16 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

1 day ago