ന്യുഡൽഹി: ഡോക്ടർമാരും നഴ്സുമാരുമടക്കം 44 ജീവനക്കാർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡല്‍ഹിയിലെ ഒരു ആശുപത്രി കൂടി അടച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ജഹാംഗിര്‍പുരിയിലുള്ള ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റലാണ് സീല്‍ ചെയ്തത്. കൂടുതല്‍ ജീവനക്കാരുടെ പരിശോധനാഫലം പുറത്തുവരാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികള്‍ക്ക് ചികിത്സ തുടരുമെന്നും എന്നാല്‍ പുതിയ രോഗികളെയൊന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്നും ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ 24 മണിക്കൂറുകള്‍ക്കിടെ അടച്ച രണ്ടാമത്തെ ആശുപത്രിയാണ് ജഗ്ജീവന്‍ റാം ആശുപത്രി. നേരത്തെ നഴ്‌സിന് കോറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹിന്ദു റാവു ഹോസ്പിറ്റലും താല്‍കാലികമായി അടച്ചിരുന്നു. കോറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ വേണ്ടിയാണ് രണ്ട് ആശുപത്രികളും സീൽ ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നോർത്ത് ഡൽഹിയിലെ വലിയ ആശുപത്രിയാണ് ഹിന്ദു റാവു ഹോസ്പിറ്റൽ. ഇവിടെ വിവിധ വാർഡുകളിൽ രണ്ടാഴ്ചയോളം ജോലി ചെയ്ത നഴ്സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…