ഭോപാല്‍: ബന്‍സിപുരയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വീട്ടില്‍നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഒഴിഞ്ഞ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയുടെ കയ്യുകളും കാലുകളും കയറുപയോഗിച്ച് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരായയെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ഇരു കണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. കുട്ടിയുടെ കണ്ണുകള്‍ നീരുവെച്ചിരിക്കുന്നതിനാല്‍ റെറ്റിനയില്‍ പരിശോധന നടത്താന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍ പൊലീസുദ്യോഗസ്ഥരെ അറിയിച്ചു.
കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നും ജബല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും എസ്.പി ഹേമന്ത് ചൗഹാന്‍ പറഞ്ഞു. വിഷയം അന്വേഷിക്കാന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പ്രതിപലം പ്രഖ്യാപിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അയല്‍വീട്ടിലേക്ക് പോയതാണ് കുട്ടിയെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. അതിന് പിന്നാലെ കുട്ടിയെ കാണാതാവുകയായിരുന്നു.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മധ്യപ്രദേശില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഷാപുരയില്‍ കഴിഞ്ഞ ദിവസം അന്ധയായ യുവതിയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തിരുന്നു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…