Categories: India

തമിഴ്നാട്ടിലെ രാജ്ഭവനിൽ 84 പേർക്ക് കോറോണ സ്ഥിരീകരിച്ചു

ചെന്നൈ:  തമിഴ്നാട്ടിലെ രാജ്ഭവനിൽ 84 പേർക്ക് കോറോണ സ്ഥിരീകരിച്ചു. രാജ്ഭവനിലെ സുരക്ഷാ ജീവനക്കാർ, അഗ്നി സുരക്ഷ ജീവനക്കാർ എന്നിവരുൾപ്പെടയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.   

രാജ്ഭവനിലെ ജീവനക്കാരിൽ ചിലർക്ക് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഴുവൻ ജീവനക്കാർക്കും കോറോണ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു.  ഇതിനെതുടർന്ന് 147 പേരുടെ ടെസ്റ്റ് നടത്തിയതിൽ നിന്നുമാണ് 84 പേർക്ക് കോറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്.  

ഗവർണറും ഉന്നതഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും കോറോണ സ്ഥിരീകരിക്കപ്പെട്ടവരുമായി ഇവർക്ക് യാതൊരുവിധ സമ്പർക്കവും ഇല്ലെന്നും രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.  എങ്കിലും ഒരു മുൻകരുതൽ എന്നോണം രാജ്ഭവനിലെ മുഴുവൻ ഭാഗവും ആരോഗ്യവകുപ്പ് അധികൃതർ അണുവിമുക്തമാക്കിയിട്ടുണ്ട്.  

Newsdesk

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

6 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

9 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

13 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

14 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

21 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago