ശ്രീനഗർ: കോറോണ വൈറസ് (Covid19) രാജ്യവ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന സമയത്തും തീവ്രവാദികളെ നിരീക്ഷിക്കുന്നതിൽ അണുകിട മാറാതെ ഇന്ത്യൻ സൈന്യം മുന്നേറുകയാണ്.
ഈ മഹാമാരി പകരുന്നതിടയിലും തീവ്രവാദികൾ ഇന്ത്യയിലേക്ക് നൂഴഞ്ഞുകയറാൻ ശ്രമം നടത്തുന്നതായി സൈന്യത്തിന് സൂചനകൾ ലഭിച്ചിരുന്നു.
ഈ സൂചനയുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളൽ നൂഴഞ്ഞുകയറാൻ ശ്രമിച്ച 9 ഭീകരരെയാണ് സൈന്യം വധിച്ചത്.
സൈനിക വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദക്ഷിണ കശ്മീരിലെ ബത്‌പുരയിൽ ഇന്നലെ നുഴഞ്ഞു കയറാൻ ശ്രമിച്ച 4 തീവ്രവാദികളും ഇന്ന് കേരൺ സെക്ടറിലെ എൽഒസിക്ക് സമീപം 5 തീവ്രവാദികളേയും സൈന്യം വധിച്ചതായിട്ടാണ് റിപ്പോർട്ട്.
ഏറ്റുമുട്ടലിൽ ഒരു സൈനികൻ രക്തസാക്ഷിത്വം വരിക്കുകയും മറ്റ് രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിവരം ലഭിക്കുന്ന സമയത്തും ഏറ്റുമുട്ടൽ തുടരുകയായിരുന്നു.
ഇന്നലെ ഏറ്റുമുട്ടലിൽ വധിച്ചത് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെയാണെന്നാണ് ജമ്മു കശ്മീർ പൊലീസ് പറയുന്നത്. ഈ ഓപ്പറേഷനിലാണ് രണ്ട് ആർമി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.
കഴിഞ്ഞ 12 ദിവസമായി ഹിസ്ബുൾ മുജാഹിദ്ദീൻ സംഘം പ്രദേശവാസികളെ ഉപദ്രവിക്കുകയായിരുന്നുവെന്നും ഇതറിഞ്ഞ പൊലീസ് നാല് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ ട്രാക്ക് ചെയ്യുകയും ശേഷം നടത്തിയ ഓപ്പറേഷനിൽ ഇവരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…