India

‘ ഫൗജി ‘ ഗെയിമിന്റെ ടീസര്‍ അക്ഷയ്കുമാര്‍ പുറത്തുവിട്ടു

മുംബൈ: ലോക പ്രസിദ്ധിയാര്‍ജ്ജിച്ച പബ്ജി ഗെയിം ഇന്ത്യയില്‍ നിരോധിച്ചതിന്റെ പിന്നാലെ ലോകത്തെ പല രാജ്യങ്ങളും പബ്ജി നിരോധിച്ചിരുന്നു. പബ്ജിക്ക് ഏറ്റവും കൂടുതല്‍ സബ്്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നതും ഏറ്റവും കൂടുതല്‍ പേര്‍ കളിച്ചിരുന്നതും ഇന്ത്യയില്‍ നി്ന്നായിരുന്നു. ചൈനയുടെ ആപ് ഗെയിം ആയ പബ്ജിയെ നരേന്ദ്രമോദി നിരോധിച്ചതോടെ ഇന്ത്യയ്ക്കാര്‍ മറ്റൊരു ഗെയിമിന്റെ നിര്‍മ്മാണത്തിലായിരുന്നു.

പബ്ജിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഒരു ഗയിമാണ് ഇന്ത്യ ഡെവലപ് ചെയ്യുന്നത്. അതാണ് ഫൗജി. Fau-G യുടെ ടീസര്‍ അക്ഷയ്കുമാര്‍ സിനിമാ ടീസര്‍ പുറത്തു വിടുന്നതുപോലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലോകത്ത് മുമ്പാകെ അവരതിപ്പിച്ചു. സിനിമയെ വെല്ലുന്ന രീതിയിലുള്ള ട്രൈലര്‍ കണ്ട് യുവജനങ്ങള്‍ ആകെ ഇളകി മറിഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ, പബ്ജിയെക്കാള്‍ കൂടുതല്‍ മികച്ചതും ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഡൗണ്‍ ലോഡും ലഭിക്കാന്‍ പോവുന്നത് ഇന്ത്യന്‍ ആപ്പായ ഫൗജി ആയിരിക്കും എന്നതിന്റെ ഒരു സൂചനകൂടിയാണിത്.

എന്തായലും ടീസര്‍ കണ്ട് യുവജനങ്ങള്‍ മുഴുവന്‍ ഫൗജിയുടെ ആരാധാകരായി മാറുന്നുവോ എന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. ഏറെ താമസിയാതെ ഗെയിം പ്ലേസ്റ്റോറിലെത്തുമെന്നാണ് അറിവ്. ചിലരുടെ സംശയം പ്രധാന കഥാപാത്രമായി ഗെയിമില്‍ അക്ഷയ്കുമാര്‍ തന്നെയാണോ എന്നുള്ളതാണ്. എന്നാല്‍ ഇതെക്കുറിച്ചൊന്നും താരം മിണ്ടിയിട്ടില്ല. എന്തായാലും ഫൗജി ഒരു തകര്‍പ്പന്‍ ഗെയിം ആവും എന്നതില്‍ ഒരു സംശയവുമില്ല.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

14 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

15 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

17 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

1 day ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago