India

പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും; ദ്വീപിൽ ഇന്ന് കരിദിനം

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ഉച്ചയോടെ ലക്ഷദ്വീപിലെത്തും. സന്ദര്‍ശനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് സമ്പൂര്‍ണ്ണ കരിദിനം ആചരിക്കും. ഒരാഴ്ചത്തേക്ക് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.

കരിദിനത്തിന്റെ ഭാഗമായി വീടുകളില്‍ കറുത്ത കൊടികള്‍ കെട്ടിയും കറുത്ത വസ്ത്രവും മാസ്‌കും ബാഡ്ജും ധരിച്ച്, പ്ലക്കാര്‍ഡുകളേന്തിയാണ് ആളുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. തുടർന്നാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേൽ ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്ററായി ചുമതല ഏല്‍ക്കുന്നത്.

Newsdesk

Recent Posts

യൂറോപ്പിൽ Revolutന് നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്

യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…

10 hours ago

ഹാജർ കുറവ്: വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 അനുമതി റദ്ദാക്കി; അയർലണ്ട് വിടാൻ നിർദേശം

യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…

13 hours ago

കേരളത്തിൽ നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചു; പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവ്

ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്.  അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…

13 hours ago

ഒമാൻ തീരത്ത് കപ്പലിന് നേരയുണ്ടായ അമേരിക്കൻ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർക്ക് കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…

13 hours ago

ഫിഫ ലോകകപ്പ് ‘കിക്കോഫ്’: 16 വേദികൾ, 1248 താരങ്ങൾ, 4 പുതിയ രാജ്യങ്ങൾ

രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…

14 hours ago

കേരളത്തിൽ വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…

1 day ago