India

എയിംസ് ഹാക്കിങ്: അമിത് ഷായുടെ അടക്കം രോഗവിവരം ചോർന്നു; ആവശ്യം 200 കോടി

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സെർവറിനു നേരേയുണ്ടായ സൈബർ ആക്രമണത്തിൽ, രാജ്യ സുരക്ഷയെ ബാധിക്കുന്നത് അടക്കമുള്ള വിവരങ്ങൾ ചോർന്നതായി സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങൾ, കോവിഷീൽഡ്, കോവാക്സീൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ, എച്ച്ഐവി പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ വിവരങ്ങൾ, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ തുടങ്ങിയവ ഇതിൽ പെടും.

ഡേറ്റ തിരിച്ചെടുത്താൽത്തന്നെ, റാൻസംവെയർ ആക്രമണമായതിനാൽ അതിൽ പകുതിയിലധികവും നഷ്ടമാകുമെന്ന് പബ്ലിക് ഹെൽത്ത് റിസോഴ്സ് നെറ്റ്വർക്ക് നാഷനൽ കൺവീനർ ഡോ.വി.ആർ.രാമൻ പറഞ്ഞു. അതേസമയം, സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടതായി വിവരമുണ്ട്. എന്നാൽ ഡൽഹി പൊലീസ് ഇതു നിഷേധിച്ചു. സെർവറുകളുടെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് എയിംസ് അധികൃതർ പറഞ്ഞു.

സെർവർ പ്രവർത്തനരഹിതമായിട്ട് ആറു ദിവസമായി. നാലുകോടിയോളംരോഗികളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് സൂചന. ദ് ഇന്ത്യ കംപ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമും ഡൽഹി പൊലീസും ആക്രമണത്തിൽ അന്വേഷണം നടത്തുകയാണ്. നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ അധികൃതരും അതിൽ സഹകരിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 7 മണിക്കാണു സെർവർ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് രോഗികളുടെ പ്രവേശനം, ഡിസ്ചാർജ്, ട്രാൻസ്ഫർ തുടങ്ങിയവ ജീവനക്കാർ നേരിട്ടാണു ചെയ്യുന്നത്.

Newsdesk

Recent Posts

അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…

11 hours ago

ഹർമീത് ധില്ലൻ യു.എസ് സഹമന്ത്രിസഭയിലെ ഡീപാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിൽ നിന്ന് രാജിവെച്ചു

വാഷിംഗ്ടൺ, ഡി.സി: യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവി സ്ഥാനത്തുനിന്ന് ഹർമീത് ധില്ലൻ രാജിവെച്ചു. നവംബർ 3-ന്…

11 hours ago

അമേരിക്കൻ രാഷ്ട്രീയം പുതിയൊരു വഴിത്തിരിവിൽ: സണ്ണി മാളിയേക്കൽ യൂ.എസ്.എ

2026 മിഡ്‌ടേം ഫലങ്ങളും വിശകലനവും ​അമേരിക്കൻ രാഷ്ട്രീയത്തിൽ എപ്പോഴും ഭരണപക്ഷത്തിനെതിരായ ജനവികാര പ്രതിഫലനങ്ങളാണ് ഇടക്കാല തിരഞ്ഞെടുപ്പുകൾ. എന്നാൽ, 2026 നവംബർ…

12 hours ago

പീറ്റർ കെ.തോമസ് (തമ്പി അങ്കിൾ) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ…

13 hours ago

അയർലണ്ടിൽ പൊതുമേഖലാ ശമ്പള തർക്കത്തിന് പരിഹാര നീക്കം; 10.5% ശമ്പള വർധന വാഗ്ദാനം ചെയ്ത് സർക്കാർ

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം പരിഹരിക്കുന്നതിനായി പുതിയതും മെച്ചപ്പെടുത്തിയതുമായ നിർദേശവുമായി സർക്കാർ. പുതിയ ശമ്പള കരാറിൽ 10.5 ശതമാനം…

15 hours ago

ഇനി ചെറിയ പാർസലുകളും പോസ്റ്റ് ബോക്സിലൂടെ അയക്കാം; അയർലണ്ടിൽ 2,600 പോസ്റ്റ് ബോക്സുകളിൽ പുതിയ സൗകര്യം

അയർലണ്ടിലെ തപാൽ സേവനങ്ങളിൽ പുതിയ സൗകര്യം അവതരിപ്പിച്ച് An Post. രാജ്യത്തുടനീളമുള്ള 2,600 പോസ്റ്റ് ബോക്സുകൾ വഴി ഇനി ചെറിയ…

17 hours ago